ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 09 ആഗസ്റ്റ് 2023 | #Short_News #News_Headlines

• പ്രമുഖ സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. സംസ്‌കാരം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും.

• പുതുപ്പള്ളി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 5 ന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും.

• ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

• ഇന്ത്യയിൽ പാർലമെന്റ്‌ പോലെയുള്ള സംവിധാനങ്ങളാണ്‌ ജനഹിതം പ്രതിഫലിപ്പിക്കുന്നതെന്നും ബ്രെക്‌സിറ്റിന് സമാനമായ അഭിപ്രായവോട്ടെടുപ്പുകൾ അല്ലെന്നും സുപ്രീംകോടതി.

• സംഘർഷം തുടരുന്ന മണിപ്പുരിൽ മെയ്ത്തി വനിതാപ്രക്ഷോഭകരുടെ പ്രതിഷേധത്തെ തുടർന്ന് സുരക്ഷാവിന്യാസത്തിൽ വലിയ മാറ്റം. ചെക്പോസ്റ്റിൽ കാവൽച്ചുമതലയിലുണ്ടായിരുന്ന അസം റൈഫിൾസിനെ പിൻവലിച്ച് പകരം സി.ആർ.പി.എഫിനെയും പോലീസിനെയും നിയോഗിച്ചു.

• മണിപ്പുരിൽ കലാപവുമായി ബന്ധപ്പെട്ട് 6523 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തതിൽ മൂന്നെണ്ണം മാത്രമാണ് ബലാത്സംഗക്കേസുകളെന്ന് പൊലീസ് സുപ്രീം കോടതിയിൽ.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




MALAYORAM NEWS is licensed under CC BY 4.0