ഉമ്മൻചാണ്ടിയുടെ മരണത്തിനിടയിലും മലയാള മനോരമയുടെ ചെറ്റത്തരം, പ്രതിഷേധം ഉയരുന്നു.. #MalayalaManorama

ഉമ്മൻ ചാണ്ടിയുടെ മരണത്തിനിടയിലൂടെയും കച്ചവടം നടത്തി ലാഭം വർദ്ധിപ്പിക്കാനുള്ള മലയാള മനോരമ പത്രത്തിൻ്റെ പ്രവർത്തനം പ്രതിഷേധത്തിന് കാരണമായി. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്ന ബുധനാഴ്ചയും, സംസ്ക്കാര ചടങ്ങുകൾ നടകുന്ന വ്യാഴാഴ്ചയും സാധാരണയിൽ അധികം പത്രത്തിൻ്റെ കോപ്പികൾ വിതരണം ചെയ്യുമെന്നും ഈ അവസരം പരമാവധി മുതലെടുക്കാൻ ശ്രമിക്കണം എന്നും ഏജൻ്റ്മാർക്കും വിതരണകാർക്കും സർക്കുലേഷൻ മാനേജർ അയച്ച കത്താണ് മലയാള മനോരമ കമ്പനിയുടെ മരണത്തിനിടയിലൂടെ നടത്തുന്ന കച്ചവട താല്പര്യം വെളിച്ചത്ത് കൊണ്ടുവന്നത്.


മാധ്യമ പ്രവർത്തനം എന്നത് പൂർണ്ണമായും കച്ചവടമായി മാറ്റിയ മനോരമയുടെ ഈ പ്രവർത്തി മാധ്യമ പ്രവർത്തനത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
പ്രത്യക്ഷത്തിൽ വലതുപക്ഷ - കോൺഗ്രസ് നിലപാടുകൾ ഉള്ള മലയാള മനോരമയിൽ നിന്നും കോൺഗ്രസ്സിൻ്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവിൻ്റെ മരണത്തിന് പോലും കച്ചവടമാക്കാൻ ശ്രമിക്കുന്ന നിലപാടുകൾ കോൺഗ്രസ് അണികളിലും നേതൃത്വത്തിലും വൻ പ്രതിഷേധത്തിന് കാരണമാക്കിയിരിക്കുകയാണ്. എന്നാൽ ഇപ്പൊൾ ഇതിനെതിരെ പരസ്യമായ നിലപാടുകൾ എടുക്കേണ്ട എന്നതാണ് അനൗപചാരിക നിലപാട്.
ഒരു മരണത്തെപോലും കച്ചവട കണ്ണിലൂടെ മാത്രം നോക്കി കണ്ട് aa ഭൗതിക ശരീരത്തോടും വേർപാടിൽ വിഷമിക്കുന്ന കുടുംബാംഗങ്ങളോടും അണികളോടും ചെയ്യുന്ന ഏറ്റവും നീചമായ പ്രവർത്തിയാണ് ഇത് എന്ന് ഒരു മാധ്യമ സ്ഥാപനം എന്ന നിലയിൽ ഞങ്ങളും അഭിപ്രായപ്പെടുകയാണ്.