ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 20 ജൂലൈ 2023 | #Short_News #News_Headlines

• ബംഗളൂരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അഞ്ചു ഭീകരർ പിടിയിൽ.രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചും സംസ്ഥാന പോലീസും സംയുക്തമായാണ് ഭീകരവാദികള പിടികൂടിയത്.
• അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
• ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത.
• നിർമാണ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്ത്‌ രാജ്യത്തെ ആദ്യ കൺസ്‌ട്രക്‌ഷൻ ഇന്നൊവേഷൻ ഹബ്ബ്‌ (സിഐഎച്ച്‌) വരുന്നു. ഹാബിറ്റാറ്റ്‌ ഫോർ ഹ്യുമാനിറ്റി ഇന്റർ നാഷണൽസിന്റെ (എച്ച്‌എഫ്എച്ച്‌ഐ) സഹകരണത്തോടെ കേരള സ്റ്റാർട്ടപ് മിഷനാണ്‌ ഹബ്ബ്‌ ഒരുക്കുന്നത്‌. കൊച്ചിയാകും ആസ്ഥാനം.
• സംസ്ഥാനത്തെ നാല്‌ ആശുപത്രിക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം. ഒരു സാമൂഹികാരോഗ്യകേന്ദ്രവും മൂന്ന്‌ കുടുബാരോഗ്യകേന്ദ്രവുമാണ്‌ നേട്ടമുണ്ടാക്കിയത്‌.
• സ്‌കൂൾ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ്‌, സ്‌കൂൾ രജിസ്റ്റർ തുടങ്ങിയ രേഖകൾ പോക്‌സോ കേസ്‌ ഇരയുടെ പ്രായം തെളിയിക്കുന്നതിന്‌ മതിയായ തെളിവല്ലെന്ന്‌ സുപ്രീംകോടതി.
• നിർമിതബുദ്ധിയുടെ അമിതോപയോഗത്തിനെതിരെ ജാഗ്രത വേണമെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. നല്ല ഉദ്ദേശ്യങ്ങൾക്കായി നിർമിതബുദ്ധി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
• ഗുജറാത്ത് കലാപകേസില്‍ വ്യാജ തെളിവുണ്ടാക്കി എന്ന് ആരോപിച്ച് ജാമ്യം നിഷേധിക്കപ്പെട്ട സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ടീസ്തയ്ക്ക് ജാമ്യം നിഷേധിക്കുകയും എത്രയും വേഗം ഹാജരാകാനുമാവശ്യപ്പെട്ടുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
• പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഓഗസ്റ്റ് എഴ് മുതൽ വിളിച്ചു ചേർക്കുന്നതിന് ​ഗവർണറോട് ശുപാർശ ചെയ്യുവാൻ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
• ഏറെ കൊട്ടിഘോഷിച്ച് തുറന്ന് കൊടുത്ത ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ എൻഎച്ച്എഐ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. അഞ്ച് മാസത്തിനിടയിൽ ഇവിടെ 570 അപകടങ്ങൾ ആണ് ഉണ്ടായത്,  സ്ഥിതിഗതികൾ വിലയിരുത്താൻ സമിതി കർണാടക സന്ദർശിക്കും.News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs

MALAYORAM NEWS is licensed under CC BY 4.0