Manorama എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Manorama എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഉമ്മൻചാണ്ടിയുടെ മരണത്തിനിടയിലും മലയാള മനോരമയുടെ ചെറ്റത്തരം, പ്രതിഷേധം ഉയരുന്നു.. #MalayalaManorama

ഉമ്മൻ ചാണ്ടിയുടെ മരണത്തിനിടയിലൂടെയും കച്ചവടം നടത്തി ലാഭം വർദ്ധിപ്പിക്കാനുള്ള മലയാള മനോരമ പത്രത്തിൻ്റെ പ്രവർത്തനം പ്രതിഷേധത്തിന് കാരണമായി. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്ന ബുധനാഴ്ചയും, സംസ്ക്കാര ചടങ്ങുകൾ നടകുന്ന വ്യാഴാഴ്ചയും സാധാരണയിൽ അധികം പത്രത്തിൻ്റെ കോപ്പികൾ വിതരണം ചെയ്യുമെന്നും ഈ അവസരം പരമാവധി മുതലെടുക്കാൻ ശ്രമിക്കണം എന്നും ഏജൻ്റ്മാർക്കും വിതരണകാർക്കും സർക്കുലേഷൻ മാനേജർ അയച്ച കത്താണ് മലയാള മനോരമ കമ്പനിയുടെ മരണത്തിനിടയിലൂടെ നടത്തുന്ന കച്ചവട താല്പര്യം വെളിച്ചത്ത് കൊണ്ടുവന്നത്.


മാധ്യമ പ്രവർത്തനം എന്നത് പൂർണ്ണമായും കച്ചവടമായി മാറ്റിയ മനോരമയുടെ ഈ പ്രവർത്തി മാധ്യമ പ്രവർത്തനത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
പ്രത്യക്ഷത്തിൽ വലതുപക്ഷ - കോൺഗ്രസ് നിലപാടുകൾ ഉള്ള മലയാള മനോരമയിൽ നിന്നും കോൺഗ്രസ്സിൻ്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവിൻ്റെ മരണത്തിന് പോലും കച്ചവടമാക്കാൻ ശ്രമിക്കുന്ന നിലപാടുകൾ കോൺഗ്രസ് അണികളിലും നേതൃത്വത്തിലും വൻ പ്രതിഷേധത്തിന് കാരണമാക്കിയിരിക്കുകയാണ്. എന്നാൽ ഇപ്പൊൾ ഇതിനെതിരെ പരസ്യമായ നിലപാടുകൾ എടുക്കേണ്ട എന്നതാണ് അനൗപചാരിക നിലപാട്.
ഒരു മരണത്തെപോലും കച്ചവട കണ്ണിലൂടെ മാത്രം നോക്കി കണ്ട് aa ഭൗതിക ശരീരത്തോടും വേർപാടിൽ വിഷമിക്കുന്ന കുടുംബാംഗങ്ങളോടും അണികളോടും ചെയ്യുന്ന ഏറ്റവും നീചമായ പ്രവർത്തിയാണ് ഇത് എന്ന് ഒരു മാധ്യമ സ്ഥാപനം എന്ന നിലയിൽ ഞങ്ങളും അഭിപ്രായപ്പെടുകയാണ്.

വ്യാജ വാർത്തയും കള്ള പ്രചാരണവും, മലയാള മനോരമയ്ക്ക് എതിരെ നിയമ നടപടികളുമായി കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്. #ManoramaFakeNews

പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിനെ (കെഎംഎംഎൽ) സംബന്ധിച്ച് മലയാള മനോരമ പത്രം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നൽകുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിച്ചു.  കെഎംഎംഎല്ലിന്റെ 'ബോർഡ് നോട്ട്' ചോർത്തി മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് കമ്പനി മാനേജ്‌മെന്റ് പരാതി നൽകിയത്.  അതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

  കെഎംഎംഎൽ പോലുള്ള തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഡയറക്ടർ ബോർഡ് കുറിപ്പ് ചോർന്നതും മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതും കെഎംഎംഎൽ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.  അതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി മാനേജ്മെന്റ് കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ രംഗത്തെത്തിയത്.

കഴിഞ്ഞ മാസം വിരമിച്ച നിയമകാര്യ ചുമതലയുള്ള ഉദ്യോഗസ്ഥനെ വീണ്ടും നിയമിക്കാൻ ബോർഡ് കുറിപ്പ് തയ്യാറാക്കിയെന്ന വാർത്തയും വാസ്തവ വിരുദ്ധമാണ്.  വിരമിക്കുന്ന ഉദ്യോഗസ്ഥന് പകരം നാൽപ്പത് വയസ്സിൽ താഴെയുള്ള പുതിയ നിയമവിദഗ്ധരെ കണ്ടെത്തി നിയമിക്കണമെന്നായിരുന്നു കമ്പനിയിൽ നിന്ന് ചോർന്ന കുറിപ്പ്.  ഈ തീരുമാനത്തിനായി ഇട്ട കുറിപ്പ് വസ്തുതകൾക്ക് വിരുദ്ധമായി മലയാള മനോരമ വളച്ചൊടിച്ച് അവതരിപ്പിച്ചു.  ഈ നടപടിയും സംശയാസ്പദമാണ്.  മുമ്പ്, പ്രസ്തുത പത്രം കമ്പനിക്കെതിരെ വസ്തുതകൾക്ക് വിരുദ്ധമായ വാർത്തകൾ പതിവായി പ്രസിദ്ധീകരിച്ചിരുന്നു.

  സെന്റർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) മുഖേന താൽക്കാലികാടിസ്ഥാനത്തിൽ പുതിയ ആളെ കണ്ടെത്തി നിയമിക്കാൻ ബോർഡ് തീരുമാനിച്ചു.  അതിന്റെ അടിസ്ഥാനത്തിൽ പരീക്ഷയും അഭിമുഖവും നടത്തി റാങ്ക് ലിസ്റ്റ് സിഎംഡി പ്രസിദ്ധീകരിക്കുകയും നിയമന ഉത്തരവ് നൽകുകയും ചെയ്തു.  എന്നാൽ അഭിമുഖത്തിൽ മാർക്ക് നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ലീഗൽ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിക്ക് നിയമനം നൽകാനാകില്ലെന്ന് കെഎംഎൽ മാനേജ്‌മെന്റും വ്യക്തമാക്കി.

  നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചാലുടൻ വകുപ്പുതലവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്ന് കെഎംഎംഎൽ മാനേജ്‌മെന്റ് അറിയിച്ചു.

#Fact_Check : കർണ്ണാടക സ്റ്റേറ് ബസ്സിലെ പ്രശ്‌നത്തിന് കേരള സ്റ്റേറ്റ് ബസ്സിന്റെ ചിത്രം, ട്രോളുകൾക്ക് മുന്നിൽ തോറ്റ് മനോരമ..

വിഷയം കർണ്ണാടക ബസ്സിന്, ചിത്രം കേരള ബസ്സിന്റേത്. കേരളത്തെ താഴ്ത്തി കെട്ടാൻ കള്ളം കാണിച്ച മനോരമ ന്യൂസിനെ നാണം കെടുത്തി സോഷ്യൽ മീഡിയ, ഒടുവിൽ ചിത്രം മാറ്റി.

കഴിഞ്ഞ ദിവസം കർണ്ണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ്സിൽ യാത്രക്കാരിയുടെ സീറ്റിൽ മൂത്രം ഒഴിച്ച സംഭവത്തെ മനോരമ റിപ്പോർട്ട് ചെയ്തതിൽ ആണ് ഒറ്റ നോട്ടത്തിൽ കേരള സ്റ്റേറ്റ് ബസ്സിൽ നടന്ന സംഭവം എന്ന രീതിയിൽ വരുത്തി തീർക്കാൻ കേരളത്തിന്റെ സൂപ്പർഫാസ്റ്റ് ബസ്സിന്റെ ചിത്രമുൾപ്പെടുത്തിയത്. തലക്കെട്ടിൽ സഹയാത്രികയുടെ സീറ്റിൽ മൂത്രംഒഴിച്ചു എന്നു മാത്രമാണ് ഉണ്ടായിരുന്നത്, തലക്കെട്ടും ചിത്രവും നോക്കിയാൽ കേരളത്തിൽ നടന്ന സംഭവം എന്ന രീതിയിൽ ആണ് വായനക്കാർക്ക് മനസ്സിലാവുക.
കേരളത്തെ സമൂഹമധ്യത്തിൽ താഴ്ത്തിക്കെട്ടാനുള്ള സ്ഥിരം പരിപാടികളിൽ ഒന്ന് മാത്രമാണ് ഇത് എന്നരീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലും കെഎസ്ആർടിസി ഫാൻ പേജുകളിലും ട്രോളുകളും വാർത്തകളും വന്നതോടെ മനോരമക്ക് ചിത്രം മാറ്റേണ്ടി വന്നു.
സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു യുവാവ്. കർണ്ണാടകയിലെ ഹൂബ്ലി ജില്ലയിലാണ് സംഭവം. വിജയ്പുരയിൽ നിന്ന് മംഗലാപുരത്തിലേക്ക് പോവുകയായിരുന്ന KA-19 F-3554 റജിസ്ട്രഷനുള്ള കർണാടക കെഎസ്ആര്‍ടിസി ബസിലാണ് 32 കാരനായ യുവാവ് മദ്യപിച്ച് സീറ്റിൽ മൂത്രമൊഴിച്ചത്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0