നഗ്ന ഫോട്ടോകൾ 50 രൂപ മുതൽ, വീഡിയോ 500 രൂപ മുതൽ.. ദമ്പതികളെ അറസ്റ്റ് ചെയ്ത പോലീസ് ഞെട്ടി.. വാങ്ങിയവരും കുടുങ്ങും.. #StopRape

കൊല്ലം കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വിൽക്കുകയും ചെയ്ത ദമ്പതികൾ അറസ്റ്റിൽ.  ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു വിൽപ്പന.  ട്യൂഷനെടുക്കാനെന്ന വ്യാജേന പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.  
  കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് അറസ്റ്റിലായത്.  പിന്നീട് ഭാര്യയെ ഉപയോഗിച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

  പ്രതികൾ ഫോട്ടോയ്ക്ക് 50 മുതൽ 500 രൂപ വരെയും വീഡിയോകൾക്ക് 1500 രൂപ വരെയും ഈടാക്കിയതായി പോലീസ് പറഞ്ഞു.  ആവശ്യക്കാരിൽ നിന്ന് മുൻകൂറായി പണം വാങ്ങി ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങളും വീഡിയോകളും അയക്കുകയാണ് ഇവരുടെ പതിവ്.  ഇവരിൽ നിന്ന് നിരവധി പേർ പീഡന വീഡിയോകൾ വാങ്ങിയിട്ടുണ്ട്.

  അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പ്രതികൾക്ക് പുറമെ ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.  ഈ വർഷം ആദ്യം മുതൽ പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.