ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 15 ജൂലൈ 2023 | #Short_News #News_Headlines

• മലയാളത്തിന്‍റെ മഹാപ്രതിഭ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് പിറന്നാള്‍. ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എംടി എന്ന രണ്ടക്ഷരം. നാലു തലമുറകള്‍ വായിച്ചിട്ടും തീരാത്ത അക്ഷയ ഖനിയാണ് നവതിപ്രഭയിലും ആ സാഹിത്യ ജീവിതം.

• ലോകത്തെ ഏറ്റവും ചൂടേറിയമാസമായി 2023 ജൂണ്‍ രേഖപ്പെടുത്തി. 174 വര്‍ഷത്തിന് ശേഷമാണ് ഇത്രയും ചൂടേറിയ ജൂണ്‍ മാസം രേഖപ്പെടുത്തുന്നത്. എല്‍ നിനോ പ്രതിഭാസമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍ നാസയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനും പുറത്തുവിട്ട രേഖകള്‍ പ്രകാരമാണിത്.

• മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവില്‍ പോലീസ് ഓഫീസര്‍മാരെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഉത്തരവ് പുറപ്പെടുവിച്ചു.

• ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണപദ്ധതിയുടെ മൂന്നാംദൗത്യമായ ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു.

• യമുന കരകവിഞ്ഞതോടെ പ്രളയജലത്തിൽ വലഞ്ഞ്‌ ഡൽഹി. സുപ്രീംകോടതി കവാടംവരെ വെള്ളമെത്തി. ഗാന്ധി സമാധിസ്ഥലമായ രാജ്‌ഘട്ടിന്റെ പ്രവേശനകവാടം മൂക്കാൽഭാഗവും മുങ്ങി.

• സംസ്ഥാനത്തെ എസ്‌സി, എസ്‌ടി വിഭാഗങ്ങളിലെ യുവതയെ സ്‌റ്റാർട്ടപ്‌ രംഗത്ത്‌ സജീവമാക്കാനും തൊഴിൽദാതാക്കളാക്കി മാറ്റാനും ലക്ഷ്യമിട്ട്‌ ഉന്നതി സ്‌റ്റാർട്ടപ്‌ മിഷന്‌ തുടക്കം കുറിക്കുന്നു. തലസ്ഥാനത്ത്‌ ഉന്നതി സ്‌റ്റാർട്ടപ്‌ സിറ്റിയും സ്ഥാപിക്കും.