അഭിമാനമായി മിന്നുമണി, ഊഷ്മള സ്വീകരണം നല്‍കി കേരളം. #Minnumani

 വനിതാ ക്രിക്കറ്റിൽ കേരളത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ മിന്നു മണിക്ക് കൊച്ചിയിൽ വൻ വരവേൽപ്പ്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മിന്നുവിന് വലിയ ആവേശമാണ് ലഭിച്ചത്. ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടനത്തിൽ സന്തോഷമുണ്ടെന്ന് മിന്നു മണി പ്രതികരിച്ചു. മിന്നു ദൈവത്തിനും ക്രിക്കറ്റ് അസോസിയേഷനും നന്ദി പറഞ്ഞു. ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 പരമ്പരയിൽ തിളങ്ങിയ മിന്നു അഞ്ച് വിക്കറ്റ് വീഴ്ത്തി.


'രണ്ടു ദിവസം കഴിഞ്ഞ് വയനാട്ടിലേക്ക് പോകൂ. വളരെ സന്തോഷം. ദൈവത്തിന് നന്ദി പറയുന്നു. ഇങ്ങനെ നിങ്ങളുടെ മുൻപിൽ നിൽക്കാൻ എന്നെ പ്രാപ്തരാക്കിയതിന് കേരള ക്രിക്കറ്റ് അസോസിയേഷൻ, വയനാട് ക്രിക്കറ്റ് അസോസിയേഷൻ, കേരള ക്രിക്കറ്റ് അക്കാദമി തുടങ്ങിയവർക്ക് നന്ദി. മിന്നു മാധ്യമങ്ങളോട് പ്രതികരിച്ചു.

ബൗളിംഗിൽ മികച്ച അവസരം ലഭിച്ചു. ഓൾറൗണ്ടർ എന്ന നിലയിൽ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. ആദ്യ മത്സരത്തിന്റെ ദിവസം താൻ പ്ലെയിംഗ് ഇലവനിൽ ഉണ്ടെന്ന് അറിഞ്ഞെന്നും സഹതാരങ്ങളെല്ലാം തന്നെ നന്നായി പിന്തുണച്ചെന്നും മിന്നു മണി പറഞ്ഞു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0