ഇന്ത്യൻ കോൺസുലേറ്റ് അക്രമിച്ചവർക്ക് വൻ പണി, എൻ ഐ എ സംഘം അമേരിക്കയിലേക്ക്.. #IndianConsulate


സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ എൻഐഎ സംഘത്തെ യുഎസിലേക്ക് അയക്കും.  ജൂലൈ 17ന് ശേഷം അഞ്ച് ദിവസത്തേക്ക് സാൻഫ്രാൻസിസ്കോ സന്ദർശിക്കാൻ ദേശീയ അന്വേഷണ ഏജൻസി തീരുമാനിച്ചു.  കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിന് അനുമതി നൽകി.


 ജൂലൈ 2 ന് ഖാലിസ്ഥാൻ അനുകൂലികൾ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് തീയിട്ടു.  മാസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഖാലിസ്ഥാൻ അനുകൂല പ്രവർത്തകർ ആക്രമിക്കുന്നത്.  മാർച്ച് 19 ന് ഒരു സംഘം ഖാലിസ്ഥാൻ അനുകൂലികൾ കോൺസുലേറ്റ് ആക്രമിക്കുകയും കേടുവരുത്തുകയും ചെയ്തു.