ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 02 ജൂൺ 2023 | #News_Highlights

● ഏഴുവർ‌ഷത്തിനുള്ളിൽ 10 ലക്ഷം കുട്ടികൾ പൊതുവിദ്യാലയത്തിലേക്ക് കൂടുതലായി എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ അഞ്ചുലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയിരുന്നു. പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

● പാഠപുസ്തകങ്ങളില്‍ നിന്ന് ജനാധിപത്യവും പീരിയോഡിക് ടേബിളും അടക്കം കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി) പുറത്തിറക്കിയ പത്താം ക്ലാസ് പാഠപുസ്തകത്തില്‍നിന്നാണ് ജനാധിപത്യമടക്കം അധ്യായങ്ങള്‍ ഒഴിവാക്കിയത്.
● കണ്ണൂര്‍ ട്രെയിൻ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റ‍ഡിയില്‍. സിസിടിവി ദൃശ്യങ്ങളിലുള്ള ആളിനെയാണ് കസ്റ്റഡയില്‍ എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മുമ്പ് റെയില്‍വേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളാണ് പിടിയിലായത്.

● ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ ജീവൻ രക്ഷിക്കാൻ കട്ടപ്പനയിൽ നിന്ന് എറണാകുളം അമൃത ആശുപത്രിയിൽ ആംബുലൻസ് എത്തിയത് 2 മണിക്കൂർ 59 മിനിറ്റുകൊണ്ട്. ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെ മകൾ ആൻ മരിയയ്ക്കായി പൊലീസ് ഗതാഗതം ക്രമീകരിച്ചപ്പോൾ നാടൊന്നാകെ ആംബുലൻസിനായി വഴിയൊരുക്കി.

● പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ പരിശീലനവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ അപകടത്തിന് മുൻപ് വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവർക്ക് നിസാരപരിക്കുകളുണ്ട്.

● എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5ന്.

● ലോക്‌സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ടെങ്കിലും അത് തനിക്ക് ജനങ്ങളെ സേവിക്കാനുള്ള വലിയ അവസരമൊരുക്കിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.

● സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ, മധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കടലിൽ മോശം കാലാവസ്ഥയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
MALAYORAM NEWS is licensed under CC BY 4.0