പഠന പാഠ്യേതര വിഷയങ്ങളിൽ സ്ക്കൂളിന്റെ അഭിമാനം, എം പി കല്യാണി സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരത്തിന് അർഹയായി അനുനന്ദ. #BestStudentAward

ആലക്കോട് : തടിക്കടവ് ഗവ.ഹൈസ്കൂൾ പത്താം തരത്തിൽ നിന്ന് പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥിക്ക് പരേതയായ അരങ്ങം പടിഞ്ഞാറേചാലിൽ എം പി കല്യാണിയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ സർഗ്ഗ പ്രതിഭാ പുരസ്കാരത്തിന് അനുനന്ദ ബാലകൃഷ്ണൻ അർഹയായി. ക്യാഷ്‌ അവാർഡും മൊമെൻ്റോയും അടങ്ങിയ പുരസ്കാരം ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം കൈമാറി.
ഇക്കഴിഞ്ഞ പത്താംതരം പരീക്ഷയിൽ അനുനന്ദയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു.പഠനത്തോടൊപ്പം തന്നെ കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളിലും അനുനന്ദ കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് രാജ്യ പുരസ്കാർ ജേതാവ് കൂടിയാണ്. കരിങ്കയത്തെ പുണ്ണുക്കൻ ബാലകൃഷ്ണൻ ബിന്ദു ദമ്പതികളുടെ മകളാണ് ഈ കൊച്ചു മിടുക്കി.