ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 27 ജൂൺ 2023 | #Short_News #News_Highlights

● പിൻവലിച്ച 2,000 രൂപ നോട്ടുകളുടെ 70 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 2000 രൂപ നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.3.62 ലക്ഷം കോടി രൂപയുടെ മൊത്തം നോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗവും ഒരു മാസത്തിനുള്ളിൽ ബാങ്കുകളിൽ തിരിച്ചെത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

● സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് . ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് അതോടൊപ്പം ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

● തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ റിമാന്റ് പ്രതിയുടെ അക്രമം. കൊലക്കേസ് റിമാന്റ് പ്രതി കോട്ടയം സ്വദേശി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

● അർഹരായ എല്ലാവർക്കും പട്ടയം നൽകാനും ഭൂരഹിതർക്ക്‌ ഭൂമി നൽകാനും ലക്ഷ്യമിട്ട്‌ സംസ്ഥാന സർക്കാർ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും പട്ടയ അസംബ്ലി രൂപീകരിക്കും. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ജനപ്രതിനിധികൾ അടങ്ങുന്ന അസംബ്ലി യോഗം ചേർന്ന്‌ പട്ടയപ്രശ്‌നങ്ങൾ പരിശോധിച്ച്‌ പരിഹാരം കണ്ടെത്തും. ആദ്യ പട്ടയ അസംബ്ലി ജൂലൈ അഞ്ചിന്‌ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്‌ മണ്ഡലത്തിൽ നടക്കും. ആഗസ്‌ത്‌ 20നു മുമ്പ്‌ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും അസംബ്ലി ചേരുമെന്ന്‌ റവന്യു മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

● പകർച്ചവ്യാധി, -ഇതര രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ (കെ-സിഡിസി) സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ മാതൃകയിലാണ്‌ പദ്ധതി.

● വനിതാ ആഷസ്‌ ഓസ്‌ട്രേലിയക്ക്‌. ഏക ക്രിക്കറ്റ്‌ ടെസ്‌റ്റിൽ 89 റണ്ണിനായിരുന്നു ഓസീസ്‌ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്‌. 268 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട്‌ അഞ്ചാംദിനം 178ന്‌ പുറത്തായി. രണ്ട്‌ ഇന്നിങ്‌സുകളിലായി 12 വിക്കറ്റെടുത്ത ഓസീസ്‌ ഓൾ റൗണ്ടർ ആഷ്‌ലി ഗാർഡ്‌നെറാണ്‌ തിളങ്ങിയത്‌.




Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News