ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 21 ജൂൺ 2023 | #News_Headlines #News_Highlights

● മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു.

● മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശമയച്ച പ്രതി അറസ്റ്റില്‍. കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി അജയകുമാര്‍ ആണ് അറസ്റ്റിലായത്.

● സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്സൈസ്. 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്സൈസ് ആകെ എടുത്തത്. ഇതിൽ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്.

● കേന്ദ്ര സര്‍ക്കാറിനു കിഴില്‍ തൊഴിലവസരങ്ങള്‍ 10 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. വിവിധ വകുപ്പുകളില്‍ 9.64 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2010 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ തൊഴില്‍ നിരക്കാണിത്.

● സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതിനെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല തിരിച്ച് നാലാ‍ഴ്ചയായി സ്ഥിതി വിലയിരുത്തികയാണെന്നും മന്ത്രി വ്യക്താമാക്കി.

● ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. ഭാരതം ലോകത്തിനു നൽകിയ പ്രധാനപ്പെട്ട സംഭാവനയാണ് യോഗ. യോഗ : ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം. മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി ഇന്ത്യയിൽ ഉദ്ഭവിച്ച യോഗ സമ്പ്രദായം ഇന്ന് ലോകമെമ്പാടും വ്യാപരിച്ചിരിക്കുന്നു.


Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News