ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 19 ജൂൺ 2023 | #News_Headlines #Short_News

● കുറഞ്ഞത് 50 വര്‍ഷത്തേക്കെങ്കിലും ഡല്‍ഹിയിലും പഞ്ചാബിലും ആംആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാൾ.

● കേരളത്തില്‍ രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.


● നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. വേലുത്തമ്പി ദളവയാണ് ആദ്യ ചിത്രം. ഗപ്പിയാണ് അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം.

● ബിപര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാന്റെ വിവിധയിടങ്ങളില്‍ ആഞ്ഞടിച്ചു. സംസ്ഥാനത്ത് ശനിയാഴ്ച കനത്ത മഴ ലഭിച്ചു. ജലോര്‍, സിറോഹി, ബാര്‍മര്‍ ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണുള്ളത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ സേനയോട് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു.

● തീവ്രമായ ഉഷ്ണതരംഗത്തില്‍ ബിഹാറിലും യുപിയിലുമായി മൂന്ന് ദിവസത്തിനിടെ 99 മരണം. ഉത്തര്‍പ്രദേശില്‍ മാത്രം 54 പേരാണ് ഉയര്‍ന്ന താപനിലയില്‍ മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബിഹാറില്‍ കഠിനമായ ചൂടിനെ തുടര്‍ന്ന് 44 പേരും മരിച്ചു. ഒഡിഷയില്‍ ഒരു മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. യുപിയിലെ ബല്ലിയയില്‍ ജൂണ്‍ 15, 16, 17 തിയതികളിലാണ് 54 പേര്‍ മരിച്ചത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്.

● അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമടക്കമുള്ള കാരണങ്ങളാൽ ദുർബലമായിരുന്ന കാലവർഷം സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. സംസ്ഥാനത്തെമ്പാടും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യയുണ്ട്.







Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News