ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 22 ജൂൺ 2023 | #Short_News #News_Headlines

● ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കനക്കുന്നു. ജനങ്ങള്‍ക്ക് ക്യത്യമായ മുന്നറിയിപ്പ് നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം നല്‍കി.
● പകര്‍ച്ചപ്പനി പ്രതിരോധത്തിന് എല്ലാവരും കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിക്കെതിരെയും എലിപ്പനിക്കെതിരെയുംഅതീവ ജാഗ്രത വേണമെന്നും വരുന്ന ആഴ്ചകളില്‍ വെള്ളി ശനി ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

● ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലിനടിയിലേക്ക് മുങ്ങാംകുഴിയിട്ട ടൈറ്റാന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ടൈറ്റാനിക് കാണാന്‍ വിനോദസഞ്ചാരികളുമായി മുങ്ങിക്കപ്പല്‍ ടൈറ്റാന്‍ യാത്ര പുറപ്പെട്ടത്. വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ യുഎസ്-കാനഡ ദൗത്യസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. അതേസമയം, അന്തര്‍വാഹിനിയില്‍ അവശേഷിക്കുന്നത് ഒരു ദിവസത്തേക്കു കൂടിയുള്ള ഓക്‌സിജനെന്നാണ് വിവരം.

● സാഫ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എ യില്‍ ഒന്നാമതെത്തി. ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രി ഹാട്രിക് ഗോളുകൾ നേടിയപ്പോൾ ഉദാന്ത സിങിന്റെ വകയായിരുന്നു നാലാം ഗോൾ. ഛേത്രിയുടെ രണ്ട് ഗോളുകൾ പെനൽറ്റിയിലൂടെയായിരുന്നു.



Tags : 

Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News