ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 18 ജൂൺ 2023 | #Short_News #News_Updates

● കേരളത്തിന് ലോകബാങ്കിന്റെ 1228 കോടിരൂപ വായ്പ. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് വായ്പ അനുവദിച്ചത്.

● സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് മുതല്‍ ഈ മാസം 21 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കി. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.


● പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ മോൻസൺ മാവുങ്കലിന് മൂന്ന് ജീവപര്യന്തം കഠിനതടവും 5,25,000 രൂപ പിഴയും. വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിലാണ് മോൻസണെ എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്.

● ഇന്ത്യന്‍ സമ്പദ്‌ഘടനയില്‍ നിന്നും 88,000 കോടി രൂപ കാണാതായെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പ്രസുകളില്‍ അച്ചടിച്ച 500 രൂപ നോട്ടുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിലേക്ക് എത്തിയില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു. അച്ചടിച്ചതും ലഭിച്ചതുമായ നോട്ടുകളുടെ എണ്ണത്തില്‍ വലിയ പൊരുത്തക്കേടുള്ളതായി ഫ്രീ പ്രസ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ കാണാതായ നോട്ടുകളുടെ ആകെ മൂല്യം 88,032.50 കോടി രൂപയാണ്.

● മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാം പരാതിക്കാരോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരാതിക്കാരും സാക്ഷി അജിത്തും ദൃശ്യങ്ങളിലുണ്ട്.Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News
MALAYORAM NEWS is licensed under CC BY 4.0