ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 12 ജൂൺ 2023 | #News_Headlines

● ഫ്രഞ്ച്‌ ഓപ്പൺ പുരുഷ ടെന്നീസ്‌ കിരീടംചൂടി നൊവാക്‌ ജൊകോവിച്ച്‌ ചരിത്രം രചിച്ചു. 23 ഗ്രാൻഡ്‌ സ്ലാം കിരീടങ്ങളെന്ന എക്കാലത്തേയും നേട്ടം സെർബിയക്കാരന്‌. 22 കിരീടങ്ങളുള്ള റാഫേൽ നദാലിനെ പിന്തള്ളിയാണ്‌ ഏറ്റവും കൂടുതൽ ഗ്രാൻഡ്‌ സ്ലാമെന്ന ബഹുമതി മുപ്പത്താറുകാരൻ സ്വന്തമാക്കിയത്‌. മൂന്നാംതവണയാണ്‌ ഫ്രഞ്ച്‌ ഓപ്പൺ നേടുന്നത്.

● ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കച് – സൗരാഷ്ട്ര മേഖലകൾക്കാണ് യെല്ലോ അലേർട്ട്.

● വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിന്റെ ചാലകശക്തികളിൽ പ്രധാനി വെള്ളാറ്റഞ്ഞൂർ അരീക്കര തെക്കേ പുഷ്പകത്ത് ദേവകി നമ്പീശൻ അന്തരിച്ചു.

● ആർഎസ്എസിനെ മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധമില്ലെന്ന് വരുത്തതീർക്കാൻ നിയമത്തെ കൂട്ടുപിടിക്കുന്നു. ഇങ്ങനെ പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി തീരുമാനം.
Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News

MALAYORAM NEWS is licensed under CC BY 4.0