പതിനൊന്ന് വയസ്സുള്ള ഭിന്നശേഷിക്കാരനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. മുഴപ്പിലങ്ങാട് ബൈത്തുൽ റഹ്മയിൽ നൗഷാദിന്റെ മകൻ നിഹാൽ നൗഷാദി(11)നെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. ധർമടം ജെയ്‌സി സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥിനിയാണ്.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കളും നാട്ടുകാരും പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. നവമാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോകളും വിവരങ്ങളും. തിരച്ചിലിനൊടുവിൽ ഏഴരയോടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. അരയ്ക്ക് താഴെയാണ് തെരുവ് നായ്ക്കൾ കടിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉമ്മ: നസീഫ. സഹോദരൻ: നാസൽ നൗഷാദ്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.