ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 28 മെയ് 2023 | #News_Headlines

● സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാന്‍ ഇനി ടിസി നിര്‍ബന്ധമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

● പ്ലസ് ടു ഫലം പിന്‍വലിച്ചുവെന്ന് വ്യാജവാര്‍ത്ത നല്‍കിയതിനെതിരെ നിയമ നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജവാര്‍ത്തയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി.

● ചിന്നക്കനാലിൽനിന്ന്‌ പെരിയാർ വനത്തിലേക്ക്‌ മാറ്റിയ അരിക്കൊമ്പൻ ശനിയാഴ്‌ച തമിഴ്‌നാട്ടിലെ കമ്പം പട്ടണത്തിലിറങ്ങി ഭീതിവിതച്ചു. ഓട്ടോറിക്ഷയും വനംവകുപ്പിന്റെ ജീപ്പും ഉൾപ്പെടെ അഞ്ച്‌ വാഹനങ്ങൾ തകർത്തു. ജനരക്ഷയ്ക്കായി ആനയെ മയക്കുവെടിവച്ച്‌ പിടികൂടി മേഘമല ഉൾവനത്തിൽ വിടാൻ തമിഴ്‌നാട്‌ സർക്കാർ ഉത്തരവിട്ടു.