ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 31 മെയ് 2021 | #News_Highlights

● അറിവിന്റെ ലോകത്തേക്ക് കുരുന്നുകളെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. പൂജപ്പുരയിലെ സ്മാര്‍ട്ട് അങ്കണവാടിയില്‍ സംസ്ഥാനതല ഉദ്ഘാടനം വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

● കരൾ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന മലയാള ചലച്ചിത്ര താരം ഹരീഷ് പേങ്ങൻ അന്തരിച്ചു.

● ബാലരാമപുരം മുസ്ലിം മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു വര്‍ഷം മുന്‍പാണ് പീഡനം നടന്നത്.

● കേന്ദ്ര സര്‍ക്കാര്‍ തങ്ങളോട് കാട്ടുന്ന കനത്ത നീതിനിഷേധത്തിനെതിരെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കി പ്രതിഷേധിക്കാനൊരുങ്ങിയ ഗുസ്തി താരങ്ങളെ പിന്തിരിപ്പിച്ച് കര്‍ഷക നേതാക്കള്‍.

● അബദ്ധത്തിൽ പാകിസ്താനിലേക്ക് മിസൈല്‍ അയച്ച സംഭവത്തില്‍ രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്ര സർക്കാർ. അയൽരാജ്യവുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്നും കേന്ദ്രം.
● അധികവിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുമ്പോഴുള്ള സാമ്പത്തിക ബാധ്യത കുറയ്‌ക്കാൻ വൈദ്യുതി വിതരണ ലൈസൻസികൾക്ക് മാസംതോറും റെഗുലേറ്ററി കമീഷന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകിയത്‌ കേന്ദ്രസർക്കാർ.

● ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുകളിൽ നിന്ന് പെറ്റ് ജി കാർഡുകളിലേക്ക് മാറിയതോടെ മോട്ടോർ വാഹന വകുപ്പിൽ ലഭിക്കുന്ന അപേക്ഷകളിൽ മാർച്ച് മാസത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വർധനവ്.

● സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ഷോറൂമുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധന വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകള്‍ 1000 വാട്ടിന് അടുത്ത് പവര്‍ കൂട്ടി വില്പന നടത്തുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടന്നത്.