ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 26 മെയ് 2023 | #News_Highlights

● പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി.റോസാപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പൻ ഇന്നലെ രാത്രിയെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാട്ടിലേക്ക് തുരത്തി.

● പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടന വിരുദ്ധമെന്നും ഹർജിയിൽ പറയുന്നു.

● കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിക്ക് സ്വപ്ന സാക്ഷാത്ക്കാരം. ഇടമലക്കുടിയിൽ കുടുംബാരോഗ്യ കേന്ദ്രം യാഥാർഥ്യമായി. മുതുവാൻ ഗോത്ര വിഭാഗത്തിലെ ജനങ്ങൾ താമസിക്കുന്ന 26 കുടികളാണ് ഇടമലക്കുടിയിലുള്ളത്.

● സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടു വിജയശതമാനം 82.95%.

● ശാസ്ത്ര സംഹിതകൾ ആദ്യം വേദങ്ങളിൽ നിന്നാണ് ഉണ്ടായതെന്നും എന്നാൽ പിന്നീട് അവ പാശ്ചാത്യരുടേതെന്ന രീതിയിൽ അവതരിപ്പിക്കപ്പെടുകയായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്.

● 2000 കിലോമീറ്റർ ദൂരപരിധിയുള്ള ഖോറംഷഹർ മിസൈൽ പരീക്ഷിച്ച്‌ ഇറാൻ. 2000 കിലോമീറ്റർ ദൂരപരിധിയുള്ള ഖോറംഷഹർ മിസൈലാണ്‌ പരീക്ഷിച്ചത്‌. 1500 കിലോ വരെ ആയുധം വഹിക്കാൻ ശേഷിയുണ്ട്‌. പൂർണമായും തദ്ദേശീയമായി നിർമിച്ച മിസെലാണ്‌.

● ലോകത്തെ നാലാമത്തെയും യൂറോപ്പിലെ ഒന്നാമത്തെയും സാമ്പത്തികശക്തിയായ ജർമനി സാമ്പത്തിക മാന്ദ്യത്തിൽ. മാസങ്ങളായി പണപ്പെരുപ്പം ഉയർന്ന നിലയിലാണ്. തുടർച്ചയായ രണ്ട്‌ പാദത്തിലും സമ്പദ്‌വ്യവസ്ഥ ഇടിഞ്ഞതോടെയാണ് മാന്ദ്യം പ്രഖ്യാപിച്ചത്‌. ഉക്രയ്ന്‍ യുദ്ധത്തെ തുടർന്ന്‌ റഷ്യന്‍എണ്ണ നിലച്ചതും കാരണമായി.

● സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന. ഒരു വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തെ തുടർന്ന് റവന്യു മന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ് വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്.