ഉപ്പുമാവിനും റൊട്ടിക്കും പകരം ചോറും നാല് കൂട്ടം കറികളുമായി കേരളത്തിന്റെ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തിന് മാതൃക.
ന്യൂഡൽഹി : 2022-23 വർഷത്തിൽ സംസ്ഥാനത്ത് പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിൽ പ്രവേശനം നേടിയ 99 ശതമാനം കുട്ടികളും ഉച്ചഭക്ഷണ പദ്ധതി പ്രയോജനപ്പെടുത്തിയെന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദം അസംഭവ്യമെന്ന് കേന്ദ്ര സർക്കാർ. ഇത് പഠിക്കുവാൻ കേന്്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും കേരള സർക്കാരിന്റെയും സംയുക്ത ഔദ്യോഗിക സംഘം രൂപീകരിക്കാനാണ് കേന്ദ്ര തീരുമാനം.
മെയ് 15ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മിഡ്‌ഡേ സ്‌കീം എന്നറിയപ്പെട്ടിരുന്ന പിഎം പോഷന്റെ പ്രോഗ്രാം അപ്രൂവൽ ബോർഡ് (പിഎബി) യോഗത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറും കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജും അറിയിച്ചു.
2022-23 വർഷത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലെ പ്രൈമറി (1-5 ക്ലാസുകൾ), അപ്പർ പ്രൈമറി (68) സ്‌കൂളുകളിൽ ചേർന്നിട്ടുള്ള 100 ശതമാനം കുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന സംസ്ഥാനത്തിന്റെ അവകാശവാദത്തെ കേന്ദ്ര ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തതായി യോഗത്തിന്റെ മിനിറ്റ്സ് പറയുന്നു. . അടിയന്തര നടപടിയെന്ന നിലയിൽ കണക്കുകളുടെ ആധികാരികത പരിശോധിച്ച് നടപടി സ്വീകരിച്ച റിപ്പോർട്ട് ജൂലൈയിൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.