ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 19 മെയ് 2023 | #News_Highlights

● മുതിർന്ന അഭിഭാഷകൻ കെവി. വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേൽക്കും. രാവിലെ 10.30 നാണ് സത്യപ്രതിജ്ഞ.

● എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ സുരക്ഷാ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഐജി പി. വിജയന് സസ്‌പെന്‍ഷന്‍. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ സൂക്ഷിക്കേണ്ട രഹസ്യവിവരങ്ങള്‍ ചോര്‍ന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

● സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് തുറക്കുന്നത് 5409 ജനകീയ ആരോഗ്യ കേന്ദ്രം. 140 മണ്ഡലത്തിലെയും ആരോ​ഗ്യ സബ് സെന്ററുകളെ ജനകീയ ആരോ​ഗ്യകേന്ദ്രങ്ങളാക്കി ഉയർത്തുന്നതിന്റെ പ്രഖ്യാപനം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

● ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ്‌ നേട്ടവുമായി സംസ്ഥാനം. 2022 കേരളം സന്ദർശിച്ചത്‌ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ. കോവിഡിന് മുമ്പ്‌ 2019ൽ ഒരു വർഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു.

● ആറുദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ കർണാടകത്തിലെ പുതിയ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോൺഗ്രസ്‌ നേതൃത്വം പ്രഖ്യാപിച്ചു. പിസിസി പ്രസിഡന്റ്‌ ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും.

● ചർമ്മ മുഴ ഉൾപ്പെടെയുള്ള രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവും കാരണം രാജ്യത്ത് പാലുല്പാദനത്തിൽ ഗണ്യമായ കുറവ്.
ചർമ്മ മുഴ ബാധിച്ച് രാജ്യത്ത് രണ്ട് ലക്ഷത്തോളം പശുക്കൾക്കാണ് ജീവഹാനി സംഭവിച്ചതെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.