ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 14 മെയ് 2023 | #News_Headlines

● കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണപക്ഷമായ ബിജെപിക്ക് കനത്ത തോൽവി നൽകി കോൺഗ്രസ്സിന് വൻ വിജയം. ജെഡിഎസ് മൂന്നാം സ്ഥാനത്ത്.

● മോഖ ചുഴലിക്കാറ്റ് ഞായറാ‍ഴ്ച ഉച്ചയോടെ തീരത്തെത്തും. തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിൽ കരയിൽ പ്രവേശിക്കും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത.

● കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകും എന്നതിൻമേലുള്ള ചർച്ചകൾക്കായി നിയമസഭാ കക്ഷി യോഗം ഇന്ന്.

● മഹാരാഷ്ട്രയിലെ അകോലയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

● ഭൂമിയുടെ കാലാവസ്ഥയെ തകിടം മറിക്കുന്ന എല്‍ നിനോ പ്രതിഭാസത്തിന് ഈ വര്‍ഷം തുടക്കമാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. 1997–98 കാലഘട്ടത്തിലായിരുന്നു എല്‍ നിനോ ലോകത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. അതിനേക്കാള്‍ വിനാശകരമായിരിക്കും വരാനിരിക്കുന്ന നാളുകളെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

● ആഭ്യന്തര ഉല്പാദന വളര്‍ച്ചയില്‍ ലോകത്ത് നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മാന്ദ്യത്തിലെന്ന് റിപ്പോര്‍ട്ട്.