കർണ്ണാടക തിരഞ്ഞെടുപ്പിൽ തോൽവിക്ക് കാരണം ബിജെപിയിലെ വിവേചനമോ ? ഇവിടെ വായിക്കുക : | #BJPFailedAtKarnataka

കർണ്ണാടക ഇലക്ഷനിൽ ബിജെപിയുടെ ദയനീയ തോൽവി ഇപ്പോൾ മറ്റൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. നരേന്ദ്ര മോഡി ഉൾപ്പടെ നേരിട്ട് കളത്തിൽ ഇറങ്ങിയിട്ടും ഇലക്ഷൻ തീരുമാനിച്ചതിന് ശേഷം വിവിധ തരത്തിലുള്ള പ്രചാരണങ്ങൾ മാധ്യങ്ങളെ വിലക്കെടുത്ത് ഉൾപ്പടെ നടത്തിയ പ്രവർത്തനങ്ങളും വിജയം കാണാത്തതിനാലാണ് കർണ്ണാടക തോൽവിയുടെ പിന്നാമ്പുറ കഥകൾ പുറത്ത് വരുന്നത്. 

തിരഞ്ഞെടുപ്പ് പോരാട്ടം രൂക്ഷമായപ്പോഴും ബി.ജെ.പിയുടെ പ്രചാരണ ബോർഡിൽ ബി.എസ്.യെദ്യൂരപ്പയുടെ പേര് കാണാനില്ലായിരുന്നു.  യെദ്യൂരപ്പ 77 തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നതിന്റെ ഷെഡ്യൂൾ മാധ്യമങ്ങൾക്ക് നൽകി. എന്നാൽ 30 റാലികളിൽ പോലും പങ്കെടുക്കാൻ യെദ്യൂരപ്പ തയ്യാറായില്ല എന്നതാണ് വസ്തുത.

മോദിയും അമിത് ഷായും ആതിദ്യനാഥും പങ്കെടുത്ത യോഗങ്ങളിൽ അദ്ദേഹം നിശ്ചല സാന്നിധ്യമായി തുടർന്നു. ബിജെപിയിലെ ഉത്തരേന്ത്യൻ ലോബിയും  മോദി-ഷാ-യോഗി ത്രയത്തിന്റെ അടിച്ചമർത്തൽ രാഷ്ട്രീയ തന്ത്രവുമാണ് ബിജെപിയിലും നടപ്പാക്കുന്നതെന്ന് യെദ്യൂരപ്പയുടെ സാഹചര്യം തെളിയിക്കുന്നു.  

അതുകൊണ്ട് തന്നെ കർണാടകയിൽ ബിജെപിയുടെ പതനത്തിൽ യെദ്യൂരപ്പ ആഹ്ലാദിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ.
MALAYORAM NEWS is licensed under CC BY 4.0