ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 08 മെയ് 2023 | #News_Highlights

● താനൂര്‍ ബോട്ടപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോട്ട് സര്‍വീസ് നടത്തിയവരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചകളെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

● താനൂരിൽ ബോട്ടപകടമുണ്ടായ പശ്ചാത്തലത്തിൽ ഇന്ന് ദുഃഖാചരണം, സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു. ഇന്ന് നടത്താനുള്ള സംസ്ഥാനത്തെ എല്ലാ പരിപാടികളും റദ്ദാക്കി. താലൂക്ക് തല അദാലത്തുകൾ ഉൾപ്പെടെ മാറ്റിവെച്ചു.

● ഇഎസ്ഐ കോർപറേഷൻ ആശുപത്രികളിൽ ലഭ്യമല്ലാത്ത വിദഗ്ധ ചികിത്സയ്ക്ക്‌  സ്വകാര്യആശുപത്രികളിലേക്ക്‌ നിർദേശിക്കുന്നത് നിർത്തലാക്കി ഉത്തരവ്‌. ഇഎസ്ഐ ആശുപത്രികളിൽനിന്ന്‌ ഇനിമുതൽ  സർക്കാർ ആശുപത്രികളിലേക്ക്‌  മാത്രം രോഗികളെ നിർദേശിച്ചാൽ മതിയെന്നാണ്‌ കേന്ദ്രസർക്കാർ തീരുമാനം.

● മണിപ്പുരിൽ ഞായറാഴ്‌ച അക്രമസംഭവങ്ങൾ കുറഞ്ഞെങ്കിലും സംഘർഷസ്ഥിതി തുടരുന്നു. ഇംഫാൽ, ചുരചന്ദ്‌പ്പുർ, കാങ്‌പോക്‌പി, മൊറേ തുടങ്ങിയ പ്രശ്‌നബാധിതമേഖലകൾ സൈന്യത്തിന്റെയും അർധസേനയുടെയും കർശന നിയന്ത്രണത്തിലാണ്‌.
MALAYORAM NEWS is licensed under CC BY 4.0