കൊട്ടാരക്കരയിൽ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്റ്റർ മരിച്ചു, സംസ്ഥാന വ്യാപകമായി ഡോക്റ്റർമാർ പ്രതിഷേധിക്കുന്നു. #DoctorKilled

കൊട്ടാരക്കരയിൽ പ്രതിയുടെ കുത്തേറ്റു മരിച്ച ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി ഐഎംഎ പ്രതിഷേധം സംഘടിപ്പിക്കും.  സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.  സമരത്തിന് ആഹ്വാനം ചെയ്യും.  ജോലിക്കിടെ ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ല, ഐഎംഎ പറഞ്ഞു.

  ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.  കോട്ടയം സ്വദേശി ഡോ.വന്ദന ദാസ് (22) ആണ് മരിച്ചത്.  ഗുരുതരമായി പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ചികിത്സയിലിരിക്കെ രാവിലെ 8.30ഓടെ മരിച്ചു.  പ്രതി സന്ദീപ് പോലീസ് കസ്റ്റഡിയിലാണ്.