ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 03 മെയ് 2023 | #News_Highlights

● സംസ്ഥാനത്ത് ശക്തവും അതിശക്തവുമായ മ‍ഴ പെയ്തേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്.

● ഉയർന്ന പിഎഫ്‌ പെൻഷന്‌ ഓപ്‌ഷൻ നൽകാനുള്ള സമയം ജൂൺ 26 വരെ നീട്ടി ഇപിഎഫ്‌ഒ. സമയം ബുധനാഴ്‌ച അവസാനിക്കാനിരിക്കെയാണ്‌ തീയതി നീട്ടിയത്‌. 12 ലക്ഷം അപേക്ഷകൾ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും ഇപിഎഫ്ഒ വ്യക്തമാക്കി.

● കടക്കെണിയിലായ അമേരിക്കൻ ബാങ്ക്‌ ഫസ്റ്റ്‌ റിപ്പബ്ലിക്കിനെ ജെ പി മോർഗാൻ ചേസ്‌ ഏറ്റെടുത്തു. ഇതോടെ ബാങ്കിന്റെ ആസ്തികളിൽ ഭൂരിഭാഗവും മോർഗാന്റെ കൈയിലായി. അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ബാങ്ക്‌ തകർച്ചയാണ്‌ ഇത്‌. രണ്ടുമാസത്തിനിടെ രാജ്യത്ത്‌ തകർന്ന നാലാമത്തെ ബാങ്കുമാണ്‌.

● അസിസ്‌റ്റന്റ്‌ പ്രൊഫസർ നിയമനവിവാദത്തിനുപിന്നാലെ, കേന്ദ്ര സർവകലാശാലയിൽ ഇൻഫർമേഷൻ സയന്റിസ്റ്റ് നിയമനത്തിലും ക്രമക്കേട്. റാങ്കുപട്ടിക പ്രസിദ്ധീകരിക്കുംമുമ്പ്‌ നിയമന ഉത്തരവ് നൽകിയതായി വിവരാവകാശ രേഖ. റാങ്കുപട്ടിക പ്രസിദ്ധീകരിച്ച 2020 ഡിസംബർ 24-നും ഒരാഴ്ചമുമ്പ്‌ ഡിസംബർ 17-ന് നിയമന ഉത്തരവ് നൽകിയതായാണ്‌ രേഖകൾ.

● എല്‍ഡിഎഫ് തുടര്‍സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറ് ദിന കർമ്മ പരിപാടിയില്‍ ലൈഫ് മിഷൻ പൂർത്തീകരിച്ചത് 20,073 വീടുകൾ. 41,439 ഗുണഭോക്താക്കളുമായി കരാ‍റിലെത്തുകയും ചെയ്തു.