ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 02 മെയ് 2023 | #News_Highlights

● സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ അടുത്ത രണ്ടു ദിവസം കൂടി തുടരും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

● അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വാദം പൂർത്തിയാകും.

● ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ രാപ്പകൽ സമരം പത്താം ദിവസത്തിലേക്ക്. കേസിൽ ബ്രിജ് ഭൂഷനെ പൊലീസ് ഉടൻ ചോദ്യം ചെയ്തേക്കും.

● വീണ്ടെടുക്കാനാകാതെ തകർന്ന കുടുംബങ്ങൾ വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 142–ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക.

● സുരക്ഷാഭീഷണിയെത്തുടര്‍ന്ന് പതിനാല് മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐ എം ഒ അടക്കമുള്ള ആപ്പുകളാണ് കേന്ദ്രം വിലക്കിയത്.

● കൊച്ചി മെട്രോ റെയിലിനെ മറികടന്ന്‌ കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ കുതിക്കുന്നു. സർവീസ്‌ ആരംഭിച്ച്‌ ദിവസങ്ങൾക്കുള്ളിൽ വാട്ടർ മെട്രോയിൽ ദിവസയാത്രികരുടെ എണ്ണം പതിനായിരത്തിലെത്തി.

● അരിക്കൊമ്പനെ കാടുകടത്തിയെങ്കിലും ചിന്നക്കനാലിന്റെ ഭീതിയൊഴിയുന്നില്ല. ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ കാട്ടാനക്കൂട്ടം ഷെഡ്ഡ് തകര്‍ത്തു.
MALAYORAM NEWS is licensed under CC BY 4.0