vote എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
vote എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്ന് കേരളം വിധിയെഴുതുന്ന ദിവസം; 43 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ. #Kerala_Vote_Counting

ആദ്യം പോസ്റ്റൽ ബാലറ്റ്; എട്ടരയോടെ ഇവിഎം ഫലസൂചനകൾ, വൈകിട്ട് ഔദ്യോഗിക പ്രഖ്യാപനം


ഇരുപത്തിനാല് ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് വോട്ടെണ്ണൽ ആരംഭിക്കുന്നു. 43 കേന്ദ്രങ്ങളിലായി രാവിലെ 8ന്‍ നടപടികൾ തുടങ്ങും. രാവിലെ 7ഓടെ സ്ട്രോങ് റൂമുകൾ സ്ഥാനാർഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ വീഡിയോ റെക്കോർഡിംഗോടെ തുറക്കും.

ആദ്യമായി പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. തുടർന്ന് രാവിലെ 8.30ഓടെ ഇവിഎം വോട്ടുകളും എണ്ണൽ ആരംഭിക്കുമ്പോൾ ആദ്യ ഫലസൂചനകൾ പുറത്തുവരും. വൈകിട്ട് 5ഓടെ മുഴുവൻ നടപടികളും പൂർത്തിയാക്കി വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു.

സംസ്ഥാനത്ത് 79.63 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വിതരണം ചെയ്ത 53,984 പോസ്റ്റൽ ബാലറ്റുകളിൽ 20,028 എണ്ണം മെയ് 1 വരെ തിരികെ ലഭിച്ചു. വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മ നിരീക്ഷകരുമടങ്ങുന്ന വൻ സംവിധാനമാണ് ഒരുക്കിയത്.


🔹 റൗണ്ടുകളായി വോട്ടെണ്ണൽ

ഓരോ കേന്ദ്രത്തിലും പരമാവധി 14 മേശകളിലായി ഒരേസമയം വോട്ടെണ്ണൽ നടക്കും. 14 യന്ത്രങ്ങളിലെ വോട്ടുകൾ ഒരുമിച്ച് എണ്ണി പൂർത്തിയാക്കുന്നതാണ് ഒരു റൗണ്ട്. ഓരോ റൗണ്ടിനും ശേഷവും ഫലങ്ങൾ അപ്‌ലോഡ് ചെയ്യും. കൃത്യത ഉറപ്പാക്കാൻ ഓരോ റൗണ്ടിലും രണ്ട് കൺട്രോൾ യൂണിറ്റുകൾ പ്രത്യേകമായി പരിശോധിക്കും.


🔹 കർശന നിയന്ത്രണങ്ങൾ; സുരക്ഷ ശക്തം

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിആർപിഎഫ് 20 കമ്പനികളും കേരള പൊലീസ് ഉൾപ്പെടെ 32,301 ഉദ്യോഗസ്ഥരാണ് സുരക്ഷ ചുമതലയിൽ. ക്യു ആർ കോഡ് അടങ്ങിയ ഐഡി കാർഡ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.


🔹 ധൃതിയില്ല; കൃത്യതയ്ക്ക് മുൻഗണന

വോട്ടെണ്ണലിൽ അനാവശ്യ ധൃതിയില്ലാതെ നടപടികൾ പാലിക്കണമെന്ന നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. സംശയങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വിവിപാറ്റ് സ്ലിപ്പുകൾ പരിശോധിക്കും. ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിൽ വിവിപാറ്റ് പരിശോധന നിർബന്ധമാണ്.


🔹 പെരുമാറ്റച്ചട്ടം തുടരും

ഫലപ്രഖ്യാപനത്തിന് ശേഷം 48 മണിക്കൂർ വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കും. വിജയാഘോഷങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം നിയന്ത്രിക്കാം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

നാളെ പൊതു അവധി: വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം... #Election2024

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിം​ഗ് നടക്കുന്നതിനാൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0