അർജന്റീന ടീം കേരളത്തിലേക്ക് വരുന്നതിൽ നിന്ന് പിന്മാറിയതിന് സ്‌പോൺസർമാരിൽ നിന്ന് വിശദീകരണം. മെസ്സിയുടെയും സംഘത്തിന്റെയും വരവ് സ്‌പോൺസർമാർ അനിശ്ചിതത്വത്തിലാക്കിയതായി കണ്ടെത്തി. ജനുവരിയിൽ പണം നൽകാമെന്ന് സ്‌പോൺസർമാർ വാഗ്ദാനം ചെയ്തിരുന്നു. സ്‌പോൺസർമാർ കൃത്യസമയത്ത് തുക നൽകിയില്ലെന്ന്പറയുന്നു. വിശദീകരണം തേടി സ്സ്‌പോൺസർമാർക്ക് കത്തെഴുതും.
മെസ്സിയും സംഘവും കേരളത്തിലേക്ക് വരില്ലെന്ന് ഇന്നലെ സ്‌പോൺസറുടെ ഓഫീസ് സ്ഥിരീകരിച്ചു. മെസ്സിയും സംഘവും എത്തുന്നതിന് 300 കോടിയിലധികം രൂപ ചെലവ് സർക്കാർ കണക്കാക്കി. ഇതിൽ 200 കോടി അർജന്റീന ടീമിന് നൽകേണ്ട തുക മാത്രമാണ്. എന്നാൽ ഈ തുക കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞില്ല. മുന്നോട്ടുവന്ന മൂന്ന് സ്‌പോൺസർമാർക്കും തുക നൽകാൻ തയ്യാറായില്ല.
കളിക്കാൻ കേരളത്തിൽ വരുമെന്ന് പറയപ്പെട്ട അർജന്റീന ടീം ഒക്ടോബർ, നവംബർ മാസങ്ങളിൽ മറ്റ് രാജ്യങ്ങളിലേക്ക് പര്യടനം നടത്തും. ഒക്ടോബറിൽ ചൈനയിൽ രണ്ട് മത്സരങ്ങൾ കളിക്കുന്ന ടീം നവംബറിൽ ആഫ്രിക്കയിലും ഖത്തറിലും കളിക്കുമെന്ന് അർജന്റീനിയൻ മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു. ഒക്ടോബറിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ തയ്യാറാണെന്ന് അർജന്റീന അറിയിച്ചതായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.