മാഡ്രിഡ്: റയല്‍ മാഡ്രിഡിന് സ്പാനിഷ് ലാ ലീഗ പുതിയ സീസണില്‍ നേരിയ ജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ മറികടന്നത്. ലിവര്‍പൂളില്‍ നിന്നെത്തിയ ഇംഗ്ലീഷ് റൈറ്റ് ബാക്ക് ട്രെന്റ് അലക്‌സാണ്ടര്‍ അരങ്ങേറ്റം കുറിച്ച മത്സരത്തിന്റെ 51-ാം മിനിറ്റില്‍ ഫ്രഞ്ച് താരം എംബാപ്പെ നേടിയ പെനാല്‍റ്റി ഗോളാണ് റയലിന് തുണയായത്. മുന്‍താരം സാബി അലോണ്‍സോ പരിശീലകനായി ചുമതലയേറ്റശേഷമുള്ള റയലിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. കഴിഞ്ഞ തവണത്തെ ലീഗിലെ രണ്ടാം സ്ഥാനക്കാരാണ് റയല്‍.