അധ്യാപികമാർ ഉൾപ്പെട്ട വടകര MDMA കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷിൻ്റോ ഷിബു ഹൈദരാബാദിൽ വെച്ച് പിടിയിലായി. കേസ് അന്വേഷിക്കുന്ന പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
അധ്യാപികമാർ ഉൾപ്പെടെയുള്ളവരുമായുള്ള ലഹരി ഇടപാടുകളിലെ മുഖ്യ സൂത്രധാരനാണ് ഷിൻ്റോ ഷിബു എന്ന് പോലീസ് അറിയിച്ചു. ഇയാളുടെ സുഹൃത്തുക്കളായ വയനാട് പുൽപ്പള്ളി സ്വദേശി അജിത്, മരക്കടവ് സ്വദേശി വിശാൽ എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ഷിൻ്റോ ഷിബുവിലേക്ക് അന്വേഷണം നീണ്ടത്.
കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് ഈ കേസിൽ നേരത്തെ അറസ്റ്റിലായ അധ്യാപികമാർ. വടകര സ്വദേശിയായ സഫ്വാൻ ലഹരി മരുന്നുമായി പിടിയിലായതിനെ തുടർന്നാണ് അധ്യാപികമാരിലേക്ക് അന്വേഷണം എത്തിയത്. ലഹരി വിൽപനയുടെ സാമ്പത്തിക ഇടപാടുകളിൽ ഈ അധ്യാപികമാർ ബാങ്ക് അക്കൗണ്ടുകൾ വഴി ഇടനിലക്കാരായി പ്രവർത്തിച്ചു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കേസിലെ പ്രതികളായ കീർത്തനയ്ക്കും കാവ്യക്കും ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Hashtags: #വടകരMDMAകേസ് #മുഖ്യപ്രതിപിടിയിൽ #ലഹരിവിരുദ്ധപോരാട്ടം #കേരളപോലീസ് #ക്രൈംന്യൂസ് #ShintoShibuArrested #MDMACaseKerala
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.