ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 09 സെപ്റ്റംബർ 2024 - #NewsHeadlinesToday

• ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സർക്കാർ ഹൈക്കോടതിക്ക് കൈമാറിയേക്കും. കോടതി നിർദേശ പ്രകാരമാണ് നടപടി. സെപ്തംബർ പത്തിനകം റിപ്പോട്ടറിന്‍റെ പൂർണ രൂപം മുദ്രവച്ച കവറിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

• തിരുവനന്തപുരം നഗരത്തിൽ മുടങ്ങിക്കിടന്നിരുന്ന ശുദ്ധജല പമ്പിങ് ആരംഭിച്ചു. പുലർച്ചയോടെ എല്ലായിടങ്ങളിലേക്കും പൂർണ്ണ തോതിൽ വെള്ളം ലഭിക്കും.

• തിരുവനന്തപുരം നഗരസഭാപരിധിയിൽ തുടരുന്ന ജലവിതരണതടസ്സത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാപരിധിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി.

• കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ സൈബർ കുറ്റകൃത്യം തടയുന്നതിൽ ജാഗ്രതപാലിച്ച കേരള പൊലീസിന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം.

• സംസ്ഥാനത്ത്‌ ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലായി 17,337 വാർഡുകളാകും ഇനിയുണ്ടാകുക. 1375 വാർഡുകൾ വർധിക്കും.

• എച്ച്‌1 എൻ1  രോഗം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന്‌ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി 
തൃശൂരിൽ രണ്ട്‌ പേരാണ്‌ രോഗം ബാധിച്ച്‌ മരിച്ചത്‌.

• സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

• ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സ് കമ്പനിയിലെ കരാർ തൊഴിലാളികൾ നടത്തിയ സമരം വിജയം.

• സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.

• റഷ്യ ഉക്രൈൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിർണായ ചർച്ചകളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌ക്കോ സന്ദർശിക്കും.

• റഷ്യ ഉക്രൈൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിർണായ ചർച്ചകളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌ക്കോ സന്ദർശിക്കും.

• പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം. 7 സ്വര്‍ണമാണ് ഇന്ത്യ ഇതുവരെ നേടിയത്. 9 വെള്ളിയും 13 വെങ്കലവും അടക്കം 29 മെഡലുകള്‍ ഇന്ത്യ ആകെ നേടി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0