• ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്
അനുവദിച്ചു . ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750
രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
• ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട
സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഗുസ്തി താരം വിനേഷ് ഫോഗട്ട്
സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി.
• സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ
മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പ്രഖ്യാപിച്ചു.
• ഗോളെണ്ണത്തില്‍ 900 എന്ന മാന്ത്രികസംഖ്യയിലെത്തി പോര്‍ച്ചുഗല്‍ താരം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷൻസ് ലീഗില്‍ വ്യാഴാഴ്ച രാത്രി
ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാഴികക്കല്ല്
പിന്നിട്ടത്.
• ഈ ഓണക്കാലത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. 62
ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം പെൻഷൻ നൽകുന്നതിനായി
1700 കോടി രൂപ സർക്കാർ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
• കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവവുമായി
ബന്ധപ്പെട്ട് ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിന്‍സിപ്പല്‍ സന്ദീപ്
ഘോഷിന്റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.
• ട്രെയിനുകൾ നേർക്കുനേർ
കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള അത്യാധുനിക സുരക്ഷാ സംവിധാനമായ
‘കവച് ’ കേരളത്തിലും. എറണാകുളം –- ഷൊർണൂർ റെയിൽപ്പാതയിലാണ് ആദ്യമായി
സാങ്കേതിക സംവിധാനം സ്ഥാപിക്കുന്നത്.
• സംസ്ഥാന സർക്കാരിന്റെ
മൂന്നാം വാർഷികത്തിന്റെ നാലാം നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി
സംഘടിപ്പിച്ച ജില്ലാ തദ്ദേശ അദാലത്തിൽ ഓൺലൈനായി ലഭിച്ച 690 പരാതികൾ
തീർപ്പാക്കി.
• ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകളെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച് സംസ്ഥാന
സർക്കാർ. ഓണത്തിന് മുമ്പ് ആയിരം കെ സ്റ്റോറുകളെന്ന ലക്ഷ്യത്തിന്റെ
പൂർത്തീകരണവും അമ്പൂരി ഗ്രാമപഞ്ചായത്തിലെ കൂട്ടപ്പൂവിൽ പ്രവർത്തിക്കുന്ന
46-ാം നമ്പർ റേഷൻകടയെ കെ സ്റ്റോറായി ഉയർത്തുന്ന ചടങ്ങും ഭക്ഷ്യ പൊതുവിതരണ
മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.