Payyannur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Payyannur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പയ്യന്നൂരില്‍ ലഹരി വേട്ട;മയക്കുമരുന്നുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ റിമാൻഡിൽ #Payyannur


 പയ്യന്നൂർ : പയ്യന്നൂരിൽ വന്‍ മയക്കുമരുന്ന് വേട്ട, ബാംഗ്ലൂരിൽ നിന്നും മംഗ്ലൂർ വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന 10 ലക്ഷത്തിൻ്റെ മാരക ലഹരിയുമായി യുവതി ഉള്‍പ്പെടെ മൂന്നുപേരെ റൂറൽ ജില്ല പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡിൻ്റെ സഹായത്തോടെ പയ്യന്നൂർ പോലീസ് പിടികൂടി. കണ്ണൂർ ചാലാട് ഹിറ പള്ളിക്ക് സമീപത്തെ നൂറുദ്ദീൻ വില്ലയിലെ നദീർ നൂറുദ്ദീൻ (42), ഭാര്യ അയിന(26), എടക്കാട് നടാൽ വായനശാലയ്ക്ക് സമീപത്തെ നസീമ മൻസിലിൽ കെ.ഷാനിദ് (36) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ. പി.വി. അനുശ്രീയുടെ നേതൃത്വത്തിൽ പയ്യന്നൂർ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

ഇന്നലെ രാത്രി 10.15 ന് കണ്ടോത്തെ താൽക്കാലിക ഇലക്ഷൻ ചെക്കിംഗ് പോയിൻറിന് സമീപം പോലീസ് കൈനീട്ടിയിട്ടും നിർത്താതെ പോയ കാർ പിന്തുടർന്ന പോലീസ് സംഘം എടാട്ട് കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം വെച്ചാണ് കെ. എൽ. 19. എച്ച്,9777 നമ്പർ കാർ പിടികൂടി 41 .140 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎംഎ, 24 എംഡിഎം എ ഗുളികകൾ, 241.21 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും 1, 49,380 രൂപയും പിടിച്ചെടുത്തു. കാറും പ്രതികളുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് സംഘത്തിൽ ഗ്രേഡ് എസ്.ഐ. സുഭാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷ് എന്നിവരും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 Drug case

കരിവെള്ളൂരിൽ വനിത സിവിൽ പൊലീസ് ഓഫിസറെ ഭർത്താവ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസ്, വിധി ഇന്ന് #Payyannur

 


തലശ്ശേരി: വനിത സിവിൽ പൊലീസ് ഓഫീസർ പയ്യന്നൂർ കരിവെള്ളൂരിലെ പി. ദിവ്യശ്രീയെ (38) ഭർത്താവ് രാജേഷ് പെട്രോൾ ഒഴിച്ച് വെട്ടി കൊലപ്പെടുത്തുകയും തടയാനെത്തിയ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ഇന്ന് വിധി പറയും. കേസിൽ സംഭവ സമയത്തെ സി.സി.ടി.വി ദൃശ്യം കോടതിയിൽ ഹാജരാക്കി.

തെളിവായ ദൃശ്യം കോടതിയിൽ പ്രദർശിപ്പിക്കുന്നത് അപൂർവമാണ്. ആയുധം കണ്ടെത്തിയതിന്‌റെയും വാങ്ങുന്നതുള്‍പ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങളാണിത്. 102 രേഖകളും 51 തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി.

പ്രതിക്കെതിരെ മുമ്പും രണ്ട് കേസുകളുണ്ട്. 92 സാക്ഷികളിൽ 65 പേരെ വിസ്തരിച്ചു. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കൊടുവാൾ കൊണ്ട് വീടിൻ്റെ ഗ്രിൽസിന് വെട്ടിയതായി പരിക്കേറ്റ പിതാവ് കെ. വാസു മൊഴി നൽകിയിരുന്നു. വീട്ടിൻ്റെ വരാന്തയിൽ പെട്രോൾ ഒഴിച്ചതിന് ശേഷം ദിവ്യശ്രീയെ പല തവണ വെട്ടി. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം വച്ച് വെട്ടി.

തടയാൻ ശ്രമിച്ചപ്പോൾ വാസുവിനെയും വെട്ടി പരിക്കേൽപ്പിച്ചു. അക്രമത്തിൽ വാസുവിന് പരിക്കേറ്റു. ബൈക്കിലെത്തിയ പ്രതി അക്രമത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എ.ടി.എമ്മിൽ പണം പിൻവലിച്ച പ്രതി വളപട്ടണത്തെ ബാറിലെത്തി മദ്യപിക്കുന്ന വിവരമറിഞ്ഞെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീ ഹരിയാണ് കേസെടുത്തത്. വിചാരണ തീരുമാനിച്ചപ്പോൾ പ്രതിക്ക് മാനസിക അസ്വസ്ഥതയുണ്ടായതായി പ്രതിഭാഗം കോടതിയെ അറിയിച്ചതിനെ തുടർന്ന് മനോരോഗ ചികിത്സക്ക് ഒരു മാസം കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 Case of murder of female civil police officer by husband after pouring petrol in Karivellur Payyannur verdict today

മാതമംഗലം കുറ്റൂരിൽ 7 വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു #Mathamangalam


മാതമംഗലം : മാതമംഗലം കുറ്റൂരിൽ ഏഴ് വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു.കുറ്റൂർ ജി യു പി സ്കൂൾ രണ്ടാംതരം വിദ്യാർത്ഥി ഷസാദാണ്  മരിച്ചത്.കുറ്റൂർ സ്വദേശിയും ദുബായ് കെഎംസിസി പയ്യന്നൂർ മണ്ഡലം വൈസ് പ്രസിഡഡൻ്റുമായ എം കെ പി ഷെഫീക്കിന്റെയും എം.പി സാജിതയുടെയും മകനാണ്.

 കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.സഹോദരി ഫസ്ഫ .മൃതദേഹം പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

പയ്യന്നൂരിൽ കേന്ദ്രീയ വിദ്യാലയം അധ്യാപിക ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ #Payyannur


 പയ്യന്നൂർ പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ പ്രൈമറി അധ്യാപിക ഉത്തരപ്രദേശ് മുസാഫർ നഗർ സ്വദേശി സുരഭിപാൽ (29) ജീവനൊടുക്കി. എടാട്ടെ ക്വാർട്ടേഴ്‌സിലെ മുറിയിൽ ഫാനിൽ ഷാളിൽ കെട്ടിത്തൂങ്ങിമരിച്ചനിലയിൽ രാത്രി ഒമ്പത് മണിയോടെയാണ് കണ്ടെത്തിയത്.

2023 ഡിസംബർ 13 നാണ് സുരഭി പയ്യന്നൂരിലെ കേന്ദ്രീയവിദ്യാലയത്തിൽ അധ്യാപികയായി എത്തിയത്. ജീവനൊടുക്കാനുള്ള കാരണം അറിവായിട്ടില്ല. മൃതദേഹം പരിയാരം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുസാഫർ നഗറിലെ ലോകേഷ്കുമാറാണ് പിതാവ്. കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ കെ. രാജേന്ദ്രൻ്റെ പരാതിയിൽ പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 Kendriya Vidyalaya in Payyannur Teacher found hanging in quarters

പയ്യന്നൂരിൽ ക്ഷേത്ര ഭണ്ഡാരം കൊള്ളയടിച്ചു; പണം മോഷ്ടിച്ച് ഭണ്ഡാരം വലിച്ചെറിഞ്ഞു, പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് #Payyannur

 


കണ്ണൂർ:പയ്യന്നൂരിൽ കാങ്കോൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.

ക്ഷേത്രത്തിലെ അരയാൽത്തറയിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം ഇളക്കിമാറ്റിയാണ് പണം കവർന്നത്. പണം എടുത്തശേഷം ഭണ്ഡാരം ക്ഷേത്രപരിസരത്ത് തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഭണ്ഡാരമായതിനാൽ എത്ര പണം നഷ്ടമായി എന്നതിൽ വ്യക്തതയില്ല. പ്രായം കുറഞ്ഞയാളാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ക്ഷേത്രം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Theft at a temple in Payyannur, Kannur. 

കെട്ടിട നിർമാണ വസ്തുക്കളുടെ അടിക്കടി ഉയരുന്ന വില നിയന്ത്രിക്കണം ; ലെൻസ്‌ഫെഡ് കണ്ണൂർ ജില്ലാ സമ്മേളനം സമാപിച്ചു. #Lensfed

പയ്യന്നൂർ : കെട്ടിട നിർമ്മാണത്തിനാവശ്യമായ ചെങ്കൽ, എം. സാൻഡ്, പി. സാൻഡ്, മെറ്റൽ ഉൾപ്പെടെ യുടെ ഉത്പന്നങ്ങളുടെ നിയന്ത്രണമില്ലാതെയുള്ള വിലവർദ്ധനവ് സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങാൻ പറ്റാത്തത് എറെ പ്രയാസം ഉണ്ടാക്കുന്നതായും മെറ്റീരിയൽ സിൻ്റെ ക്വാളിറ്റി പരിശോദിക്കുന്നതിനുള്ള വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) 14ാംകണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പയ്യന്നൂർ കുറുമ്പ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.വി. പ്രസിജ് കുമാറിൻ്റ അദ്ധ്യക്ഷതയിൽ പയ്യന്നൂർ നിയോജക മണ്ഡലം M L A. ശ്രീ. ടി. ഐ. മധുസൂധനൻ ഉത്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥിയായി എജുക്കേഷൻ & കരിയർ കൺസൾട്ടൻ്റ് ബാംഗ്ലൂർ ശ്രീ. ടി.പി. സേതുമാധവൻ , സംസ്ഥാന പ്രസിഡണ്ട് ശ്രീ. സി.എസ്. വിനോദ് കുമാർ മുഖ്യഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് ലെൻസ്ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൽ സുധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി. ഉണ്ണികൃഷ്ണൻ, സംസ്ഥാന ജോ: സെക്രട്ടറി എ. സി. മധുസൂധനൻ എന്നിവർ സംസാരിച്ചു. സംഘാടകമ്പമിതി വർക്കിംഗ് ചെയർമാൻ എം.പി. സുബ്രഹ്മണ്യൻ സ്വാഗതവും, വർക്കിംഗ് കൺവീനർ ടി. രാജീവൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് പ്രസീജ്കുമാർ കെ.വി. യുടെ അദ്ധ്യക്ഷതയിൽ ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡണ്ട് സി.എസ്. വിനോദ് കുമാർ ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലാ തല റിപ്പോർട്ട് ജില്ലാ സെക്രട്ടറി ജഗത് പ്യാരി വി.സി.യും, സംസ്ഥാന തല റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണനും ജില്ലാ സാമ്പത്തിക റിപ്പോർട്ട് പോള ചന്ദ്രനും സംസ്ഥാനതല ക്ഷേമനിധി റിപ്പോർട്ട് സംസ്ഥാന ജോ:സെക്രട്ടറി എ. സി. മധുസൂധനനും, ജില്ലാ തല ക്ഷേമനിധി റിപോർട്ട് സംസ്ഥാന കമ്മിറ്റി അംഗവും, ക്ഷേമനിധി സ്റ്റാറ്റ്യൂട്ടറി ബോർഡ് അംഗം എം.പി. സുബ്രഹ്മണ്യനും അവതരിപ്പിച്ചു. സമ്മേളനം അംഗീകരിച്ചു. ആശംസകൾ അർപ്പിച്ച് കൊണ്ട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സുധീഷ്. പി.പി., എ. എസ് .മാത്യു, ജില്ലാ ജോ:സെക്രട്ടറിമാരായ കെ. പുരുഷോത്തമൻ സി. എം. പ്രേമരാജൻ, കെ.സി. ചന്ദ്രി എന്നിവർ സംസാരിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ. സജിത്ത് കുമാർ, ബിനു ജോർജ്ജ്, സി.ശശീന്ദ്രൻ, പി.വി. ഉണ്ണികൃഷ്ണൻ , എൻ. എൻ. ജഗേഷ്, മുൻ സംസ്ഥാന കമ്മിറ്റി അംഗം എം. പി. പത്മനാഭൻ, മുൻ ജില്ലാ സെക്രട്ടറി കെ. കമലാഷൻ എന്നിവർ സന്നിഹിതരായി. പരിപാടിക്ക് പയ്യന്നൂർ ഏരിയ സെക്രട്ടറി ലിനു ടി.പി സ്വാഗതവും, സെക്രട്ടറി എം.പി. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. 2025- 2027 വർഷത്തെ ഭാരവാഹികളായി എ.സി. മധുസൂധനൻ (പ്രസിഡണ്ട്) വൈസ് പ്രസിഡണ്ട് മാർ ശ്രീ.കിഷോർ കുമാർ..പി.പി, റിഗേഷ് ബാബു. എ.കെ, മനോജ് .കെ എന്നിവരും സെക്രട്ടറിയായി എം. പി. സുബ്രഹ്മണ്യനും, ജോ:സെക്രട്ടറിമാരായി റെജീഷ് മാത്യു, പ്രമോദ് കെ.വി. ബിജു തോമസ് ട്രഷറർ പോള ചന്ദ്രൻ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

സൈബർ തട്ടിപ്പ്; പയ്യന്നൂരിൽ യുവതിയിൽ നിന്നു 5.75 ലക്ഷം തട്ടിയെടുത്തു #latest_news

 

പയ്യന്നൂർ: വാട്സാപ്പിൽ വ്യാജ ഓൺലൈൻ ലിങ്ക് അയച്ചുകൊടുത്ത് യുവതിയുടെ ബേങ്ക് അക്കൗണ്ടിൽ നിന്നും 5, 75,000 രൂപ തട്ടിയെടുത്തു. പയ്യന്നൂർ കേളോത്ത് സ്വദേശിനിയുടെ പണമാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ജൂലായ് 28ന് ഉച്ചയ്ക്ക് 1.08 നു ആണ് പരാതിക്കാസ്പദമായ സംഭവം. 

യുവതിയുടെ വാട്സാപ്പിലേക്ക് ആർ ടി ഒ ട്രാഫിക് ചലാൻ 500 എ പി കെ എന്ന മെസേജ് അയച്ചത് തുറന്നു നോക്കിയതിനെ തുടർന്ന് സ്വന്തം പേരിലുള്ള എച്ച് ഡി.എഫ്.സി ബേങ്ക് പയ്യന്നൂർ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും സ്ഥിര നിക്ഷേപം ബ്രേക്ക് ചെയ്തും നെറ്റ് ബാങ്കിലൂടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പരാതിക്കാരിയുടെ പേരിൽ ലോണായും 5, 75,000 രൂപ പിൻവലിച്ച് വഞ്ചിച്ചുവെന്ന പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. 

തോണി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി #flash_news



പയ്യന്നൂര്‍: രാമന്തളി പാലക്കോട് മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിൽ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ വളപട്ടണത്ത് കടലിലാണ് കണ്ടെത്തിയത്. 

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്പാലക്കോട് പുഴയിലുണ്ടായ അപകടത്തില്‍ കാണാതായ പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശി നെടുവിളപടിഞ്ഞാറ്റതില്‍ അബ്രഹാമിന്റെ (49) മൃതദേഹം കണ്ടെത്തിയത്. 

ഇന്നുരാവിലെ വളപട്ടണത്തു നിന്നു നാല് കിലോമീറ്ററോളം അകലെ ആഴക്കടലിൽ നോര്‍ത്ത് 54-ലാണ് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. 

വിവരമറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് മൃതദേഹം അഴീക്കല്‍ ഹാര്‍ബറിലെത്തിക്കുകയായിരുന്നു.  
പരേതനായ വര്‍ഗീസിന്റേയും അല്‍ഫോണ്‍സയുടേയും മകനാണ് അബ്രഹാം. ഭാര്യ: ജാന്‍സി. മക്കള്‍: ആരോണ്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), അയോണ, അലീന (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഫ്രാന്‍സിസ് (കാഞ്ഞങ്ങാട്), ഷാജി (ഇറ്റലി), ഷൈനി, സലിന്‍ (ഇറ്റലി). 

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു #flash_news

 

 


കണ്ണൂർ :ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി കമലാക്ഷി (60) മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ  പ്രഭാത ഭക്ഷണമായ ദോശ തൊണ്ടയിൽ കുടുങ്ങിയാണ്  അപകടം. ഭക്ഷണം   കഴിക്കു ന്നതിനിടെ ശ്വാസം മുട്ടലും അസ്വസ്ഥതയും കണ്ട് ഉടൻ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ അശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.      

അമ്മൂമ്മയെ മർദ്ദിച്ച കൊച്ചുമകൻ്റെ വീടും വാഹനവും അജ്ഞാതർ അടിച്ചുതകർത്തു, സംഭവം പയ്യന്നൂരിൽ.. #Crime

പയ്യന്നൂർ : കണ്ടങ്കാളിയിൽ അമ്മൂമ്മയെ മർദ്ദിച്ച കൊച്ചുമകൻ റിജുവിൻ്റെ വീടിനും വാഹനത്തിനും നേരെ അക്രമം.

റിജുവിൻ്റെ കാറും വീടിൻ്റെ ജനൽ ചില്ലും അജ്ഞാതർ അടിച്ചു തകർത്തു. 
കഴിഞ്ഞഖ് ദിവസമാണ് കൊച്ചു മകനായ റിജുവിന്റെ മർദ്ദനമേറ്റ 88 കാരിയായ മണിയറ കാർത്ത്യായനിക്ക് മർദ്ധനമേറ്റത്, അവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. 

വിവാഹ വീട്ടിൽ വൻ കവർച്ച; വധുവിന്റെ ആഭരങ്ങൾ അടിച്ചുമാറ്റി കള്ളന്മാർ, സംഭവം പയ്യന്നൂരിൽ.. #Payyannur_Theft

പയ്യന്നൂർ: കരിവെള്ളൂരിൽ വിവാഹ ദിവസം വീട്ടിൽ നിന്നും 30 പവൻ കവർന്നു. കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്. മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം. 

വൈകുന്നേരം ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണ ആഭരണങ്ങള്‍ അഴിച്ചുവെച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. ഇന്നലെ രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. 

പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തി. കുടുംബവുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. 

മാതമംഗലം മുച്ചിലോട്ട് പെരുങ്കാളിയാട്ടത്തിന്റെ ഭാഗമായുള്ള അന്നദാനത്തിൽ പങ്കെടുത്തവർക്ക് വൻ ഭക്ഷ്യ വിഷബാധ. #FoodPoison

പയ്യന്നൂർ : കണ്ണൂർ ജില്ലയിലെ മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച അന്നധാനത്തിൽ പങ്കെടുത്തവർക്ക് വൻ ഭക്ഷ്യവിഷബാധ.   അഞ്ഞൂറിലധികം പേർ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. ജനുവരി  25 മുതൽ 28 വരെ ഉത്സവത്തിനിടെ ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. പതിനായിരത്തോളം ആളുകളാണ് ഭക്ഷണം കഴിച്ചതെന്നാണ് അനുദ്യോഗിക കണക്കുകൾ.
  ഭക്ഷ്യവിഷബാധയേറ്റവരെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, പയ്യന്നൂർ സഹകരണ ആശുപത്രി, മാതമംഗലം എന്നിവിടങ്ങളിലും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 27ആം തിയതി ഭക്ഷണം കഴിച്ചവരിൽ ഭൂരിഭാഗം പേർക്കും ഭക്ഷ്യവിഷബാധയേറ്റതായാണ് റിപ്പോർട്ട്.  ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു.

പയ്യന്നൂരില്‍ വന്‍ മോഷണം ; 80 പവന്‍ സ്വര്‍ണ്ണം നഷ്ട്ടപെട്ടു ... #Crime_News


 പയ്യന്നൂർ പെരുമ്പയിൽ വൻ കവർച്ച, 80 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി.പെരുമ്പ ജുമാഅത്ത് പള്ളിക്ക് പിറകുവശം താമസിക്കുന്ന റിട്ട. വില്ലേജ് ജീവനക്കാരൻ വലിയ പീടികയിൽ ആമുവിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.
മുൻവശത്തെ വാതിൽ പൊളിച്ച് ആണ് കള്ളൻ അകത്ത് കടന്നത്.ഇന്നലെ രാത്രിയിലായിരുന്നു സംഭവം.ആമു അസുഖബാധിതനായി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നതിനാൽ ഭാര്യ സുഹറ അദ്ദേഹത്തെ പരിചരിക്കാനായി അവിടെയായിരുന്നു.വീട്ടിലുണ്ടായിരുന്ന ഒരു കുട്ടിയും രണ്ട് സ്ത്രീകളും മുകളിലെ നിലയിലായിരുന്നു ഉറങ്ങിയത്.
രാവിലെയാണ് മോഷണവിവരം അറിഞ്ഞത്.
പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
മൂന്ന് മുറികളിലായി അലമാരകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്.

വിവാദ ബോർഡ് ഇത്തവണമുതൽ ഉണ്ടാകില്ല, പുരോഗമന നിലപാടെടുത്ത് പയ്യന്നൂർ മല്ലിയോട്ട് കാവ് ക്ഷേത്ര സമിതി. | Remove The Board That #No_Entry_For_Muslims

കണ്ണൂർ : പയ്യന്നൂർ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രോത്സവത്തിനിടെ പ്രത്യക്ഷപ്പെടുന്ന വിവാദ ബോർഡ് ഒഴിവാക്കി.  'മുസ്ലിംകൾക്ക് പ്രവേശനമില്ല' എന്ന ബോർഡ് ഈ വർഷം മുതൽ നീക്കം ചെയ്യാൻ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു.  അടിയന്തരവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട് തിങ്കളാഴ്ച നാല് ടൗണുകളിലെയും വാല്യക്കാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

  ഉത്സവപ്പറമ്പിലെ ബോർഡ് നേരത്തെയും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.  കഴിഞ്ഞയാഴ്ച ചേർന്ന കമ്മിറ്റി യോഗത്തിലാണ് പ്രശ്‌നം അവസാനിച്ചത്.  ഇതിന്റെ പശ്ചാത്തലത്തിൽ സംക്രമപൂജ പ്രമാണിച്ച് വൻ പോലീസ് സംഘം തിങ്കളാഴ്ച ക്യാമ്പ് ചെയ്തിരുന്നു.  എന്നാൽ തിങ്കളാഴ്ച ഇക്കാര്യത്തിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

 

#Stop_Child_Abuse : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച യുവനേതാവ് അറസ്റ്റിൽ.

കണ്ണൂർ : പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ.  യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം സെക്രട്ടറി സുനീഷ് ധാമത്തുവയലാണ് അറസ്റ്റിലായത്. 
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. 
 കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#PAYYANNUR : പയ്യന്നൂരിൽ ട്രെയ്‌ലർ റോഡിൽ കുടുങ്ങി.

പയ്യന്നൂർ : പയ്യന്നൂരിൽ യന്ത്ര ഭാഗവുമായി വന്ന ട്രെയ്‌ലർ റോഡിൽ അമർന്നു, പഴയ സ്റ്റാൻഡിന് സമീപമാണ് വലിയ യന്ത്ര ഭാഗവുമായി വരികയായിരുന്ന ട്രെയ്‌ലർ റോഡിൽ അമർന്നത്.
ഇതേതുടർന്ന് ബസ് സ്റ്റാൻഡ് റോഡിൽ വാഹനങ്ങൾ  ബ്ലോക്കിൽ പെട്ടു.
ക്രയിൻ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വാഹനത്തെ ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. 

#HARTHAL : ഭീഷണിപ്പെടുത്തി ആക്രമിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചു ; നാല് എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ പഞ്ഞിക്കിട്ടു.

പയ്യന്നൂർ : കേന്ദ്ര അന്വേഷണ ഏജൻസികളുടെ റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താലിനിടെ കണ്ണൂരിലെ പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമം.

  കണ്ണൂർ: പയ്യന്നൂരിൽ ഹർത്താൽ ദിനത്തിൽ കടകളിൽ കയറി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് എസ്ഡിപിഐ പ്രവർത്തകർക്ക് നേരെ നാട്ടുകാരും കടയുടമകളുടെയും പ്രതിഷേധം, ഭീഷണിപ്പെടുത്താൻ വന്നവരെ അക്ഷരാർഥത്തിൽ പഞ്ഞിക്കിട്ടാണ് പോലീസിൽ ഏൽപ്പിച്ചത്. നവ മാധ്യമങ്ങളിൽ വീഡിയോ വൈറലായി.
പോലീസ് സ്ഥലത്തെത്തി നാല് എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.  ഇന്ന് (സെപ്റ്റംബർ 23) രാവിലെ പയ്യന്നൂർ സെൻട്രൽ ബസാറിലാണ് സംഭവം.

  ഹർത്താൽ അനുകൂലികൾ ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.  നാട്ടുകാരും കടക്കാരും ഓട്ടോഡ്രൈവർമാരും പ്രതിഷേധിച്ചതോടെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  തൃക്കരിപ്പൂർ കാരോളം സ്വദേശികളായ കെ.വി.മുബഷീർ, അബ്ദുൾ മുനീർ, തൃക്കരിപ്പൂർ ഒളവറ സ്വദേശി നർഷാദ് വടക്കുമ്പാട്, രാമന്തളി സ്വദേശി ഷൊഹൈബ് സി.കെ എന്നിവരാണ് അറസ്റ്റിലായത്.

ഏഴിമല നാവിക അക്കാദമിക്ക് അകത്ത് അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ. | A young man was arrested for trespassing inside #Ezhimala #Naval #Academy..

പയ്യന്നൂര്‍: കണ്ണൂർ ഏഴിമല നാവിക അക്കാദമിക്ക് അകത്ത് അതിക്രമിച്ച് കയറിയ യുവാവ്
അറസ്റ്റിൽ. കൊല്ലം ആശ്രമം സ്വദേശി വിജയ് അബ്രഹാമിനെ(31)യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിയിൽ യുവാവ് കയറി പറ്റിയത്. സംശയം തോന്നിയ അധികൃതർ പിടികൂടി പയ്യന്നൂർ പോലീസിൽ ഏല്പിക്കുകയായിരുന്നു.

പയ്യന്നൂരിൽ കഞ്ചാവ് വിൽക്കുവാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. | Narcotics Crime at Payyannur.

പയ്യന്നൂർ : പയ്യന്നൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഹേഷ്‌ കെ നായർക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ തരുവിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ പിടികൂടിയത്.

പ്രതികളിൽ നിന്നും 258 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പയ്യന്നൂർ പ്രിൻസിപ്പൽ എസ്ഐ വിജേഷ് പിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഭാസ്കരൻ കണ്ണൂർ റൂറൽ എസ്പിയുടെ ഡാൻസാഫ് ടീമംഗം ബിനേഷ് പി എന്നിവരുമുണ്ടായിരുന്നു
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0