പയ്യന്നൂർ : പയ്യന്നൂരിൽ വന്‍ മയക്കുമരുന്ന് വേട്ട, ബാംഗ്ലൂരിൽ നിന്നും മംഗ്ലൂർ വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന 10 ലക്ഷത്തിൻ്റെ മാരക ലഹരിയുമായി യുവതി ഉള്‍പ്പെടെ മൂന്നുപേരെ റൂറൽ ജില്ല പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡിൻ്റെ സഹായത്തോടെ പയ്യന്നൂർ പോലീസ് പിടികൂടി. കണ്ണൂർ ചാലാട് ഹിറ പള്ളിക്ക് സമീപത്തെ നൂറുദ്ദീൻ വില്ലയിലെ നദീർ നൂറുദ്ദീൻ (42), ഭാര്യ അയിന(26), എടക്കാട് നടാൽ വായനശാലയ്ക്ക് സമീപത്തെ നസീമ മൻസിലിൽ കെ.ഷാനിദ് (36) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ. പി.വി. അനുശ്രീയുടെ നേതൃത്വത്തിൽ പയ്യന്നൂർ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ഇന്നലെ രാത്രി 10.15 ന് കണ്ടോത്തെ താൽക്കാലിക ഇലക്ഷൻ ചെക്കിംഗ് പോയിൻറിന് സമീപം പോലീസ് കൈനീട്ടിയിട്ടും നിർത്താതെ പോയ കാർ പിന്തുടർന്ന പോലീസ് സംഘം എടാട്ട് കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം വെച്ചാണ് കെ. എൽ. 19. എച്ച്,9777 നമ്പർ കാർ പിടികൂടി 41 .140 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎംഎ, 24 എംഡിഎം എ ഗുളികകൾ, 241.21 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും 1, 49,380 രൂപയും പിടിച്ചെടുത്തു. കാറും പ്രതികളുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് സംഘത്തിൽ ഗ്രേഡ് എസ്.ഐ. സുഭാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷ് എന്നിവരും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Drug case

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.