പയ്യന്നൂർ പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ പ്രൈമറി അധ്യാപിക ഉത്തരപ്രദേശ് മുസാഫർ നഗർ സ്വദേശി സുരഭിപാൽ (29) ജീവനൊടുക്കി. എടാട്ടെ ക്വാർട്ടേഴ്‌സിലെ മുറിയിൽ ഫാനിൽ ഷാളിൽ കെട്ടിത്തൂങ്ങിമരിച്ചനിലയിൽ രാത്രി ഒമ്പത് മണിയോടെയാണ് കണ്ടെത്തിയത്.
2023 ഡിസംബർ 13 നാണ് സുരഭി പയ്യന്നൂരിലെ കേന്ദ്രീയവിദ്യാലയത്തിൽ അധ്യാപികയായി എത്തിയത്. ജീവനൊടുക്കാനുള്ള കാരണം അറിവായിട്ടില്ല. മൃതദേഹം പരിയാരം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുസാഫർ നഗറിലെ ലോകേഷ്കുമാറാണ് പിതാവ്. കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ കെ. രാജേന്ദ്രൻ്റെ പരാതിയിൽ പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Kendriya Vidyalaya in Payyannur Teacher found hanging in quarters

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.