കണ്ണൂർ : പയ്യന്നൂർ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രോത്സവത്തിനിടെ പ്രത്യക്ഷപ്പെടുന്ന വിവാദ ബോർഡ് ഒഴിവാക്കി. 'മുസ്ലിംകൾക്ക് പ്രവേശനമില്ല' എന്ന ബോർഡ് ഈ വർഷം മുതൽ നീക്കം ചെയ്യാൻ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു. അടിയന്തരവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട് തിങ്കളാഴ്ച നാല് ടൗണുകളിലെയും വാല്യക്കാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഉത്സവപ്പറമ്പിലെ ബോർഡ് നേരത്തെയും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന കമ്മിറ്റി യോഗത്തിലാണ് പ്രശ്‌നം അവസാനിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ സംക്രമപൂജ പ്രമാണിച്ച് വൻ പോലീസ് സംഘം തിങ്കളാഴ്ച ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച ഇക്കാര്യത്തിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.