പയ്യന്നൂർ പെരുമ്പയിൽ വൻ കവർച്ച, 80 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി.പെരുമ്പ ജുമാഅത്ത് പള്ളിക്ക് പിറകുവശം താമസിക്കുന്ന റിട്ട. വില്ലേജ് ജീവനക്കാരൻ വലിയ പീടികയിൽ ആമുവിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.
മുൻവശത്തെ വാതിൽ പൊളിച്ച് ആണ് കള്ളൻ അകത്ത് കടന്നത്.ഇന്നലെ രാത്രിയിലായിരുന്നു സംഭവം.ആമു അസുഖബാധിതനായി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നതിനാൽ ഭാര്യ സുഹറ അദ്ദേഹത്തെ പരിചരിക്കാനായി അവിടെയായിരുന്നു.വീട്ടിലുണ്ടായിരുന്ന ഒരു കുട്ടിയും രണ്ട് സ്ത്രീകളും മുകളിലെ നിലയിലായിരുന്നു ഉറങ്ങിയത്.
രാവിലെയാണ് മോഷണവിവരം അറിഞ്ഞത്.
പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
മൂന്ന് മുറികളിലായി അലമാരകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.