FLASH NEWS : റെഡ് അലർട്ട്: കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി #Kannur

Post Image
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് (2026 ഓഗസ്റ്റ് 01, ശനിയാഴ്ച) അടിയന്തിരമായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.

അതേസമയം, റെസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ അവധി ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. ഈ സ്ഥാപനങ്ങൾക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാവുന്നതാണ്.

മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും പ്രഖ്യാപിച്ച അവധി മൂലം മാറ്റമുണ്ടായിരിക്കുന്നതല്ല. അവയെല്ലാം നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.


Hashtags: #Kannur #RedAlert #Kerala #SchoolHoliday #Education #WeatherUpdate #MalayoramNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0