• കേരളതീരത്ത് വന്നടിയുന്ന ഒരു കണ്ടെയ്‌നറും പൊതുജനങ്ങള്‍ സ്പര്‍ശിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
• സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,
കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട്.
• കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് 28 വരെ
മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
അറിയിച്ചു.
• താമരശേരിയിൽ മുഹമ്മദ് ഷഹബാസ് എന്ന പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
• രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഡൽഹി, ഹരിയാന, കർണാടക തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളിലാണ് കൂടുതൽ. രാജ്യത്ത് നിലവിൽ 257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
• ഡൽഹിയിൽ കനത്ത മഴ തുടരുന്ന
സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഞായർ പുലര്‍ച്ചെ പെയ്ത മഴയില്‍
നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
• രാജ്യത്തെ ഒരോ ജനങ്ങളുടെയും ലക്ഷ്യമാണ് വികസിത ഭാരതമെന്ന് നീതി ആയോഗില്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡി. വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍
ആക്കണം. ഇക്കാര്യത്തില്‍ കേന്ദ്രവും , സംസ്ഥാനങ്ങളും ഒരുമിച്ച്
പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്നും പ്രധാന മന്ത്രി.