• പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൗത്ത്കശ്മീരില്‍ മൂന്നു
ഭീകരര്‍ക്കായി ലൂക്ക് ഔട്ട്നോട്ടീസ് പുറപ്പെടുവിച്ചു. ഭീകരരെ കുറിച്ച്
ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ
പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
• ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് താൻ മധ്യസ്ഥത വഹിച്ചുവെന്ന
യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ വാദങ്ങള്‍ തള്ളി വിദേശകാര്യ
മന്ത്രാലയം.
• തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേദൽ ജെൻസന്‍ രാജയ്ക്ക് ജീവപര്യന്തവും 15 ലക്ഷം പിഴയും വിധിച്ചു.
• കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം
വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയെ
അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
• കോവിഡ് വ്യാപനത്തെ തുടർന്ന് സിംഗപ്പൂരിൽ ആരോഗ്യവിഭാഗം ജാഗ്രതയിൽ.
ഏപ്രിൽ 27 മുതൽ മെയ് മൂന്നു വരെയുള്ള ആഴ്‌ച 14,200 പേർക്കാണ് കോവിഡ്
സ്ഥിരീകരിച്ചത്.
• ബംഗ്ലാദേശിൽ അവാമി ലീഗിനെതിരെ ഇടക്കാല സർക്കാർ കടുത്ത നടപടികൾ
തുടരുന്നതിനിടെ മുൻ പ്രസിഡന്റ് മുഹമ്മദ് അബ്ദുൾ ഹമീദ് രാജ്യംവിട്ടു.
കഴിഞ്ഞദിവസം പുലർച്ചെ ധാക്കയിൽനിന്ന് തായ്‌ലൻഡിലേക്കുള്ള വിമാനത്തിലാണ് അദ്ദേഹം പോയതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ
റിപ്പോർട്ട്‌ചെയ്‌തു.
• കോളജ് വിദ്യാര്‍ത്ഥിനികളേയും വിവാഹിതരായ സ്‌ത്രീകളെയും ക്രൂരമായി
പീഡിപ്പിച്ച പൊള്ളാച്ചി പീഡന പരമ്പര കേസിൽ 9 പ്രതികൾക്കും മരണംവരെ
ജീവപര്യന്തം ശിക്ഷ.
• ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടമാണെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ
തീവ്രവാദികളുടെ തലസ്ഥാനം തകര്‍ത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി.
ആദംപുർ വ്യോമതാവളത്തിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കവേ ആയിരുന്നു
അദ്ദേഹം.