ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 05 മെയ് 2023 | #News_Highlights

● പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി എന്ന് ആരോപിച്ച് മുതിര്‍ന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറിനെ അറസ്റ്റ് ചെയ്തു. ഡിആർഡിഓ ക്ക് കീഴിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറ്കടറാണ് പ്രദീപ് കുരുല്‍ക്കര്‍.

● സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ഒരു സ്‌കൂളുകളും ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

● മുഖ്യമന്ത്രി പിണറായി വിജയന്‍ 20,073 വീടുകളാണ് വ്യാഴാഴ്ച നാടിന് സമര്‍പ്പിച്ചു. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്.

● സംഘര്‍ഷം ശക്തമാകുന്ന മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്. സംഘര്‍ഷത്തിന് കുറവില്ലാത്ത പശ്ചാത്തലത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഉത്തരവിൽ ഗവര്‍ണര്‍ അനുസിയ ഉയ്‌കെ ഒപ്പുവച്ചു.

● ഇനി ‘ഓൾ ഇന്ത്യ റേഡിയോ’ ഇല്ല; ‘ആകാശ്‌വാണി’ മാത്രം. ഇംഗ്ലീഷ്‌ അറിയിപ്പിലടക്കം ‘ആകാശ്‌വാണി’ എന്നുപറഞ്ഞാൽ മതിയെന്ന്‌ റേഡിയോ ശൃംഖലയുടെ ഡയറക്ടർ ജനറലിന്റെ ഉത്തരവ്.
MALAYORAM NEWS is licensed under CC BY 4.0