പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 മെയ് 2025 | #NewsHeadlines

• അര്‍ജൻ്റീനയില്‍ ‍വൻ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

• കേരളത്തിന്‍റെ സ്വപ്നം യാഥാർത്ഥ്യമായി. ഇന്ത്യയിലെ ഏക മദർപോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു.

• വിഴിഞ്ഞം ആഴക്കടൽ തുറമുഖം പുതുതലമുറ വികസനത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

• ഭീകരാക്രമണത്തിനുള്ള തിരിച്ചടി വിപുലമായ ഒരു ഏറ്റുമുട്ടലിലേക്ക്‌ നീങ്ങാതിരിക്കാൻ ഇന്ത്യക്കുമേൽ അന്താരാഷ്ട്രസമർദം ശക്തമായി. അതിർത്തിയിലെയും നിയന്ത്രണരേഖയിലെയും സംഘർഷസ്ഥിതിയിൽ അയവുവരുത്താൻ അമേരിക്കയും ബ്രിട്ടനും ഇന്ത്യയോട്‌ അഭ്യർഥിച്ചു.

• ഐപിഎൽ ക്രിക്കറ്റിൽ ഗുജറാത്ത്‌ ടൈറ്റൻസ് സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ 38 റണ്ണിന്‌ കീഴടക്കി. സ്‌കോർ: ഗുജറാത്ത്‌ 224/6, ഹൈദരാബാദ്‌ 186/6

• സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിനെതിരെ ഇന്ത്യയ്ക്ക് ഔദ്യോഗിക നോട്ടീസ് നല്‍കാനൊരുങ്ങി പാകിസ്ഥാൻ. വിദേശകാര്യ, നിയമ, ജലവിഭവ മന്ത്രാലയങ്ങൾ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നടപടി.

• ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് 11 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍.

• ലോകത്ത് പത്രസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും. ഈവര്‍ഷത്തെ ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 151-ാമതാണെന്നും 2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലവിലുണ്ടെന്നും റിപ്പോര്‍ട്ടേഴ്സ് വീത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധ സംഘടന.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0