Maharashtra എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Maharashtra എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മഹാരാഷ്ട്രയില്‍ എട്ട് കടന്ന് HMPV #HMPVVIRUS

 

 

 

 

 


മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാഗ്പൂർ സ്വദേശികളായ ഏഴും പതിമൂന്നും വയസ്സുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ചുമയുമായി ആശുപത്രിയിലെത്തിയ കുട്ടികളിൽ പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് സജീവമായ എച്ച്എംപിവി കേസുകളുടെ എണ്ണം എട്ടായി. കർണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത് പുതിയ വൈറസല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏത് സാഹചര്യവും നേരിടാൻ രാജ്യത്തെ ആരോഗ്യമേഖല സജ്ജമാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചിരുന്നു. ബെംഗളൂരുവിൽ രണ്ട് എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഐസിഎംആറിൻ്റെ പ്രസ്താവന.

എന്നാൽ, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുട്ടികളുടെ കുടുംബം അടുത്തിടെ വിദേശയാത്ര നടത്താതിരുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയും പ്രായമായവരെയും ആണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്. പനി, തുമ്മൽ, ചുമ, ജലദോഷം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് HMPV യുടെ ലക്ഷണങ്ങൾ. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സിനോ ഇല്ല. രോഗലക്ഷണ ചികിത്സ മാത്രമേയുള്ളൂ

ഇനി ഉള്ളി കാണുമ്പോഴേ കണ്ണ് നിറയും, വില കുതിച്ചുയരുന്നു ; കനത്ത മഴ ഉത്പാദനം കുറച്ചതായി കര്‍ഷകര്‍... #Onion

 


മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന ഉള്ളി ഉത്പാദക സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് ഉള്ളിവില കുതിച്ചുയരുകയാണ്. കനത്ത മഴയിൽ ഉള്ളിയും വെള്ളം കയറി പാടങ്ങളും നശിച്ചതോടെ വിളവെടുപ്പ് 10 മുതൽ 15 ദിവസം വരെ വൈകി. ഇത് ഉള്ളിയുടെ വിതരണത്തെ ബാധിച്ചതാണ് വില ഉയരാൻ ഇടയാക്കിയത്.

നിലവിൽ രാജ്യത്തെ ചില്ലറ വിപണിയിൽ ഉള്ളിയുടെ വില കിലോയ്ക്ക് 60 മുതൽ 80 രൂപ വരെയാണ്. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ മഹാരാഷ്ട്രയിലെ ലാസൽഗാവിൽ ഒരു മാസത്തിലേറെയായി മൊത്തവില കിലോയ്ക്ക് 45-50 രൂപയായിരുന്നു. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ഉള്ളിവില ഉയരുമ്പോൾ കൃഷി ചെയ്യുന്ന ഖാരിഫ് ഉള്ളി വിളവെടുപ്പിനൊപ്പം വില കുറയുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരിക്കെയാണ് കനത്ത മഴ പ്രശ്‌നം സൃഷ്ടിച്ചത്. രണ്ടോ മൂന്നോ ആഴ്ച കൂടി ഇതേ രീതിയിൽ വില തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. ദീപാവലി സീസണായതിനാൽ ഉള്ളിയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ബഫർ സ്റ്റോക്കിൽ നിന്ന് ഉള്ളിയുടെ ചില്ലറ വിൽപ്പന ആരംഭിച്ചു, ഗതാഗതച്ചെലവ് കുറച്ച് ഉള്ളി ഉത്തരേന്ത്യയിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ ട്രെയിൻ സർവീസ് ആരംഭിച്ചു.

രത്തന്‍ ടാറ്റയുടെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ; ഇന്ന് പൊതുദര്‍ശനം... #Ratan_Tata

 


വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. രാവിലെ 10 മണി മുതൽ മുംബൈ എൻസിപിഎ ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. മഹാരാഷ്ട്രയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികൾ ഉണ്ടാകില്ല. ഇന്ന് നടത്താനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസാർകർ അറിയിച്ചു.

ദ്രൗപതി മുർമു രത്തൻ ടാറ്റയ്ക്ക് രാഷ്ട്രപതി അനുശോചന കുറിപ്പിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. ദീർഘവീക്ഷണവും അനുകമ്പയും ഉള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യവസായത്തിലും ജീവകാരുണ്യത്തിലും ശാശ്വതമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് രത്തൻ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ചയാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെൻ്റിലേറ്ററിലായിരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും വഷളായി.

ബുധനാഴ്ച രാത്രി 11.45 ഓടെയാണ് രത്തൻ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്ന രത്തൻ ടാറ്റയെ രാജ്യം പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു.

കോണ്‍ഗ്രസ് എംപി വസന്ത് ചവാന്‍ അന്തരിച്ചു... #Vasanth_Chavan

 


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ വസന്ത് ചവാന്‍ അന്തരിച്ചു. 69 വയസായിരുന്നു. മഹാരാഷ്ട്ര നന്ദേഡിൽ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്ന അദ്ദേഹം ഏറെനാളായി വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കുറഞ്ഞ രക്തസമ്മര്‍ദവും ശ്വാസതടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹത്തെ നന്ദേഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട്, അവിടെ നിന്നും വിദഗ്ധ ചികിത്സയ്‌ക്കായി അദ്ദേഹത്തെ എയര്‍ ആംബുലൻസില്‍ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. ചവാന്‍റെ സംസ്കാരം രാവിലെ 11ന് നൈഗോണില്‍ നടക്കും.

ഈ വര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ് എംപിയായ പ്രതാപ് പാട്ടീൽ ചിഖാലിക്കറെ പരാജയപ്പെടുത്തിക്കൊണ്ടാണ് വസന്ത് ചവാൻ പാര്‍ലമെന്‍റിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പില്‍ 59,442 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചവാന്‍റെ ജയം. നൈഗോണിലെ ജന്ത ഹൈസ്‌കൂൾ, കോളേജ് ഓഫ് അഗ്രികൾച്ചർ എന്നിവയുടെ ട്രസ്റ്റിയും ചെയർപേഴ്‌സണുമാണ് ചവാൻ. 2009ല്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. 2014ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന... #Maoist

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ​ഗഡ്ചിരോളിയിൽ ആറ് മണിക്കൂർ നീണ്ട ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പോലീസ് സംഘവുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്.

12 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. 3 എകെ 47, 2 ഇൻസാസ്, 1 കാർബൈൻ, ഒരു എസ്എൽആർ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടി. മാവോയിസ്റ്റ് ദളത്തിന്റെ ചുമതലയുള്ള വിശാൽ അത്രവും കൊല്ലപ്പെട്ടെന്നാണ് സൂതന. മറ്റു 11 പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രദേശത്തു തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഗഡ്ചിരോളി ജില്ലയിലെ കാന്‍കര്‍ അതിര്‍ത്തി മേഖലയില്‍ വനപ്രദേശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ആറ് മണിക്കൂർ നീണ്ടു.മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ‌ എസ്ഐക്കും ജവാനും പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നാണു വിവരം.

#CRIME : പിഞ്ചു കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന ശേഷം, യുവതിയെ ബലാൽസംഗം ചെയ്തു.

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ പിഞ്ചുകുഞ്ഞിനെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം അമ്മയെ ബലാത്സംഗം ചെയ്തു.  മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.  പെൽഹാറിൽ നിന്ന് വാഡ തെഹ്‌സിലിലെ പോഷറിലേക്ക് കാബിൽ മടങ്ങുകയായിരുന്നു അമ്മയും പെൺകുഞ്ഞുവും.  പത്തുമാസം പ്രായമുള്ള കുഞ്ഞിനെ സഹയാത്രികരും ഡ്രൈവറും ചേർന്ന് കാറിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട് അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്തു.

  ബലാത്സംഗശ്രമം ചെറുത്തതിനെ തുടർന്ന് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.  വീഴ്ചയിൽ കുഞ്ഞ് മരിച്ചു.  ഇതിന് ശേഷം യുവതിയെ കാറിൽ നിന്ന് വലിച്ചിറക്കി ഇവർ സ്ഥലം വിട്ടു.  ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  മാണ്ഡവി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

#Maharashtra : നാസിക്കിൽ ബസിനു തീപിടിച്ച് 10 പേർ മരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിന് തീപിടിച്ച് 10 പേർ മരിച്ചു.ഇന്ന് രാവിലെയാണ് സംഭവം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പേർക്ക് പൊള്ളലേറ്റു.
  പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തീപിടിത്തം ഉണ്ടായ വിവരം വൈകിയാണ് യാത്രക്കാരും ബസ് ജീവനക്കാരും അറിഞ്ഞത്. ഇതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ബസ് പൂർണമായും കത്തിനശിച്ചതോടെയാണ് അപകട വിവരം പുറത്തറിയുന്നത്.
  ഫയർഫോഴ്‌സ് എത്തി തീ അണച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പോലീസ് നൽകുന്ന വിവരം.
  നിരവധി മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം. അതിനാൽ രക്ഷാപ്രവർത്തനം വൈകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0