പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തീപിടിത്തം ഉണ്ടായ വിവരം വൈകിയാണ് യാത്രക്കാരും ബസ് ജീവനക്കാരും അറിഞ്ഞത്. ഇതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ബസ് പൂർണമായും കത്തിനശിച്ചതോടെയാണ് അപകട വിവരം പുറത്തറിയുന്നത്.
ഫയർഫോഴ്‌സ് എത്തി തീ അണച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പോലീസ് നൽകുന്ന വിവരം.
നിരവധി മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം. അതിനാൽ രക്ഷാപ്രവർത്തനം വൈകി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.