ഭയന്നു തുടങ്ങി, ജനാധിപത്യ അട്ടിമരിക്കെതിരെ ഡൽഹിയിൽ സമരം ആഹ്വാനം ചെയ്ത പ്രക്ഷോഭകരെ തടയാൻ സർവ്വ സന്നാഹങ്ങളുമായി കേന്ദ്രം; ട്രെയിനുകൾ റദ്ദാക്കി, നിരോധനാജ്ഞ #DelhiProtest


ജനാധിപത്യം സംരക്ഷിക്കാൻ രാജ്യമെങ്ങും ഒരുമിച്ച് നടത്തുന്ന പ്രക്ഷോഭം തടയാൻ സർവ്വ സന്നാഹങ്ങളുമായി കേന്ദ്ര സർക്കാർ. ഡൽഹിയിലേക്ക് പ്രക്ഷോഭകർ ഇന്ന് ഇരച്ചെത്തുമെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്തുടനീളം പതിനായിരങ്ങളെ കരുതൽ തടങ്കലിലാക്കി. വിദ്യാർത്ഥികൾ, കർഷക സംഘടനാ പ്രവർത്തകർ, ദളിത് സംഘടനാ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ എന്നിവരടക്കം നിരവധി പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, കോക്രോച് പാർട്ടി, എഐഎസ്എഫ്, എഐവൈഎഫ് അടക്കമുള്ള സംഘടനകളുടെ ഓഫീസുകൾ പോലീസ് നിരീക്ഷണത്തിലാണ്.

രാജ്യതലസ്ഥാനം പൂർണ്ണമായി സ്തംഭിപ്പിക്കുന്ന ഒരു സമരമായിരിക്കും ഇന്ന് നടക്കുകയെന്നാണ് പ്രതിഷേധക്കാർ അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ഡൽഹിയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹി അതിർത്തികളിൽ കർശന വാഹന പരിശോധനയാണ് നടത്തുന്നത്. ജന്തർ മന്തർ ഉൾപ്പെടുന്ന ന്യൂഡൽഹി മേഖലയിൽ കൂട്ടം ചേരുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ ഡിഎംആർസിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഡൽഹി റെയിൽവേയുടെ സുപ്രധാന സ്റ്റേഷനുകളായ ഹസ്രത്ത് നിസാമുദ്ദീൻ, ന്യൂഡൽഹി സ്റ്റേഷനുകളിൽ മെയിൽ എക്സ്പ്രസ് ട്രെയിനുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് യാത്ര തിരിച്ചവരെ പലയിടത്തും ട്രെയിനിൽ നിന്നും ഇറക്കിവിട്ടു. പൂനെയിൽ നിന്നുള്ള വിദ്യാർത്ഥികളെ ബസിൽ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി സിജെപി ആരോപിച്ചു. മഹാരാഷ്ട്രയിൽ ഭുസാവൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഡൽഹിയിലേക്കുള്ള യാത്ര തടഞ്ഞതായി എഐഎസ്എഫ് നേതാവ് ശ്രാവണി ബുവ വ്യക്തമാക്കി. എഐഎസ്എഫ് ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റ് മുസമ്മിൽ സാഹിദ് അലിയെ വീട്ടുതടങ്കലിലാക്കുകയും, മധ്യപ്രദേശിലെ ഇറ്റാർസിയിൽ വെച്ച് ഷർവാണി ബുവ ഉൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഡൽഹിയിലെ കടകൾ അടച്ചിടാൻ വിവിധ മാർക്കറ്റ് അസോസിയേഷനുകളുമായി പൊലീസ് ആശയ വിനിമയം നടത്തിയിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാൻ കോളജുകൾ, പള്ളികൾ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ എന്നിവിടങ്ങളിലും പൊലീസ് ഇടപെടൽ നടത്തിയെന്ന് ആരോപണമുണ്ട്. സമരക്കാരെ ചെറുക്കാൻ 37 ചെക്കിങ് പോയിന്റുകളാണ് ഡൽഹിയിൽ തയ്യാറാക്കിയിട്ടുള്ളത്. ഈ കടുത്ത നടപടികൾക്കിടയിലും പ്രക്ഷോഭം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.


Hashtags: #ഡൽഹിപ്രതിഷേധം #DelhiProtest #ജനകീയസമരം #IndiaProtest #സർക്കാർനടപടികൾ #JantarMantar
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0