തളിപ്പറമ്പ നാടുകാണിയിൽ ഫാൻ ഉടമയെ ആക്രമിച്ചു കൈപ്പത്തി വെട്ടി മാറ്റിയ കേസ്; രണ്ടുപേർക്ക് 19 വർഷം കഠിനതടവും വൻപിഴയും #FarmAttack

Post Image
തളിപ്പറമ്പ്: നാട്ടുകാണിയിൽ ഫാം ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് 19 വർഷം കഠിനതടവും ആറര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. സംഭവം നടന്ന് എട്ടു വർഷത്തിനു ശേഷമാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടെ ഈ സുപ്രധാന വിധി വന്നിരിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

കണ്ണപുരം നടക്കൽ ഹൗസിൽ പ്രമോദ് (43), ചെറുകുന്നിലെ കെ. വി. രജീഷ് (36) എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ എൻ പ്രശാന്ത് ശിക്ഷിച്ചത്. കേസിലെ മൂന്നാം പ്രതി എ. ഷിനോജ് (43), നാലാം പ്രതി എ. എഫ്. ജിജിൽ എന്ന കുട്ടൻ (37) എന്നിവരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു. പിഴത്തുക കേസിലെ രണ്ടാം സാക്ഷിക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2015 നവംബർ 18നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. നാട്ടുകാണിയിൽ ഫാം നടത്തുന്ന ഇരിണാവ് കച്ചേരിത്തറയിലെ നുപുരത്തിൽ മിഥുൻ പി. വിജയനെ (35) ആണ് പ്രതികൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ മിഥുൻ്റെ ഇടത് കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ശസ്ത്രക്രിയയിലൂടെ പിന്നീട് കൈപ്പത്തി തുന്നിച്ചേർക്കുകയും ചെയ്തിരുന്നു.

ചികിത്സയ്ക്കായി 28 ലക്ഷം രൂപയോളം ചെലവായതായും പരാതിയിൽ പറയുന്നു. അന്നത്തെ തളിപ്പറമ്പ് എസ്.ഐ. കെ. ജെ. വിനോയ് ആണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. യു. രമേശൻ കോടതിയിൽ ഹാജരായി.


Hashtags: #KannurNews #Taliparamba #CrimeNews #KeralaCrime #CourtVerdict #FarmAttack #JusticeDelivered #KannurNow
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0