ഡൽഹി പ്രക്ഷോഭം: വ്യാപക അറസ്റ്റ്, ധ്രുവ് റാഠിയും പിണറായി വിജയനും അടക്കം പിടിയിൽ; തലസ്ഥാനത്ത് നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും #DelhiProtest

Post Image
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹി ജന്തര്‍ മന്തറില്‍ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി വ്യാപക അറസ്റ്റുമായി ഡൽഹി പൊലീസ്. യൂട്യൂബർ ധ്രുവ് റാഠി, സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക, സിപിഐഎം നേതാക്കളായ എം എ ബേബി, പിണറായി വിജയൻ, ബൃന്ദാ കാരാട്ട് എന്നിവരടക്കമുള്ള നിരവധി പ്രമുഖരെയാണ് ഡൽഹിയിൽ വിവിധയിടങ്ങളിൽ നിന്നായി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഗുരുഗ്രാമിലെ വസതിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതായി സിജെപി ഔദ്യോഗിക എക്സ് പേജിലൂടെ സ്ഥിരീകരിച്ചു. സിജെപി നേതാക്കളെ വിമാനത്തിനുള്ളിൽ കടന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ മാർച്ചിനൊരുങ്ങിയ സിപിഐഎം നേതാക്കളെ കേരള ഹൗസിൻ്റെ മുന്നിൽ വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 'തെറ്റുകൾ ചോദ്യം ചെയ്യുന്ന, നിശബ്ദരാകാൻ തയ്യാറാകാത്ത യുവതയെ ഏകാധിപതി ഭയക്കുന്നു' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സിജെപി എക്സ് പേജിൽ കുറിച്ചു.

പ്രക്ഷോഭത്തെ നേരിടാന്‍ സമാനതകളില്ലാത്ത വിധം സന്നാഹങ്ങളാണ് ഡല്‍ഹി പൊലീസും സര്‍ക്കാരും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സായുധ പൊലീസ് വിഭാഗത്തിലെ 23,000 പേരെയാണ് ഡല്‍ഹിയിലേക്ക് കേന്ദ്രം വിന്യസിച്ചിരിക്കുന്നത്. സിജെപി പ്രതിഷേധത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിൽ, ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തര്‍ മന്തറിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ഒക്ടോബര്‍ 9ന് രാത്രി 10 മണി മുതല്‍ 10 ന് രാത്രി 10 മണി വരെ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് ശേഷം, തലസ്ഥാനത്ത് ഒരു പ്രതിഷേധത്തിനിടെ ക്രമസമാധാന പാലനത്തിനായി കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ ഏറ്റവും വലിയ നടപടികളിലൊന്നാണിതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ചയ്ക്കിടെയുള്ള സന്ദര്‍ശനങ്ങള്‍ റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ തുടരുകയാണ്. എന്നാല്‍ 'ഈച്ചയെ കൊല്ലാന്‍ ചുറ്റികയെടുക്കരുത്' എന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചത്. കോക്രോച്ച് ജനതാപാര്‍ട്ടിക്കൊപ്പം എസ്എഫ്ഐയും എഐഎസ്എഫും ഐസയും എഎസ്എപിയും അടക്കം ഇടത് വിദ്യാര്‍ത്ഥി സംഘടനകളും സംയുക്തമായി പ്രതിഷേധത്തില്‍ അണിചേരുമെന്ന് അറിയിച്ചിട്ടുണ്ട്.


Hashtags: #DelhiProtest #ഡൽഹിപ്രക്ഷോഭം #DhruvRathee #PinarayiVijayan #CJP #JantarMantar #InternetBan #PoliceArrests #KeralaNews #MalayalamNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0