ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 26 ജൂൺ 2024 - #NewsHeadlinesToday

• ദില്ലി മദ്യനയ കേസില്‍ സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. തിഹാര്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

• അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. വിചാരണക്കോടതി നൽകിയ ജാമ്യം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇ ഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹൈക്കോടതി അറിയിച്ചു.

• രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. ദില്ലിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

• കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. എസ്.കെ ഉമേഷ്.

•   2038 ജൂലൈ 12 ന്‌ അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയുള്ളതായി നാസ.

• വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കണ്ണൂർ തോട്ടടയിലെ ദക്ഷിണ എന്ന കുട്ടിയുടെ മരണം അത്യപൂർവ രോഗകാരണമെന്ന് സ്ഥിരീകരണം.

• 50-50 എന്ന പേരിൽ 50 ദിവസത്തേക്ക് സപ്ലൈകോയിൽ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി എഫ് എം സി ജി ഉൽപ്പന്നങ്ങൾ 50 ദിവസത്തേക്ക് 50 ഉൽപ്പന്നങ്ങൾ 50% വിലക്കുറവായി നൽകും.

• ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍ സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലദേശിനെ 
തോൽപ്പിച്ചാണ് അഫ്ഗാന്‍ സെമി ഉറപ്പിച്ചത്..

• കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ രോഗബാധയ്ക്ക് കാരണം റോട്ടാ, ആസ്ട്രോ വൈറസുകൾ എന്ന് റിപ്പോർട്ട്. രോഗബാധയുണ്ടായ അഞ്ചു ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടിലാണ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

• മഴയിൽ അയോധ്യ രാമക്ഷേത്രത്തിലെ ശ്രീകോവിൽ ചോർന്നൊലിക്കുന്നുവെന്ന്‌ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ്‌.

• കുറ്റവാളികളെ അതിവേഗം കുരുക്കാനാകുംവിധം കൊച്ചി നഗരം ‘ലോക്ക്‌’ ചെയ്യാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി കൊച്ചി സിറ്റി പൊലീസ്‌. കുറ്റകൃത്യം നടന്നതായി അറിഞ്ഞാൽ കുറ്റവാളികൾ നഗരം വിടാതിരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്‌.

• കൊച്ചിയിൽനിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ സർവീസ്‌ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന സർക്കാർ തുടക്കമിട്ടതായി തുറമുഖമന്ത്രി വി എൻ വാസവൻ.

• കേന്ദ്ര ടെലികോം മന്ത്രാലയം  ചൊവ്വാഴ്‌ച സംഘടിപ്പിച്ച 5ജി സ്‌പെക്‌ട്രം ലേലത്തിൽ റിലയൻസ്‌ ജിയോ, ഭാർതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ പങ്കെടുത്തു.

• ചാന്ദ്ര ഗവേഷണത്തിൽ വീണ്ടും ചരിത്രമെഴുതി ചൈന. ചന്ദ്രന്റെ മറുപുറത്തുനിന്ന്‌ ശേഖരിച്ച  കല്ലും മണ്ണുമായി ചാങ്‌ഇ 6 ദൗത്യപേടകം വിജയകരമായി മടങ്ങിയെത്തി.

• സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനം കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) കഴിഞ്ഞ സാമ്പത്തിക വർഷം 74.04 കോടി രൂപ ലാഭം നേടി. സ്ഥാപനത്തിന്റെ ചരിത്രത്തിലെ മികച്ച പ്രകടനമാണിത്.

• കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഏപ്രിൽ ആദ്യം 150 കോടി രൂപ നൽകിയിരുന്നു. ഈ സര്‍ക്കാര്‍ ഇതുവരെ 2795 കോടി രൂപയാണ് പദ്ധതിക്കായി നൽകിയത്.
MALAYORAM NEWS is licensed under CC BY 4.0